സാൾട്ട് ആന്റ് പെപ്പറിലെ മാന്ത്രികത

രുചികരമായ ഭക്ഷണം ഒരു തീമായി തീർന്ന സിനിമ ആദ്യമായി കാണുകയാണു്. പടത്തിന്റെ തുടക്കം കാണിക്കുന്ന കാടിന്റെ പശ്ചാത്തലം സൃഷ്ടിച്ച ആകാംക്ഷ പ്രീമിയർ പദ്മിനി നഗരത്തിലെത്തിയതോടെ തീർന്നു. എന്നാൽ നല്ല വഴക്കത്തോടെ സംസാരിക്കുന്ന കഥാപാത്രങ്ങൾ കഥയുടെ സ്വാഭാവികതയ്ക്കു മാറ്റുകൂട്ടി. കാണികളുടെ ശ്രദ്ധ പടത്തിൽ നിന്നു മാറാതെ പോകാനും അതൊരു പ്രധാനകാരണമാണു്. ഒരുപാടു കാലത്തിനു ശേഷം കല്പനയെ കണ്ടു.

അതുപോലെ, പുരാവസ്തുവകുപ്പിലെ തടിയൻ കോയയുടെ ചുരുങ്ങിയ ഡയലോഗിലൂടെ വെളിപ്പെടുന്ന ജീവിതനൈരാശ്യം തിരക്കഥയുടെയും ഡയലോഗ് ഡെലിവറിയുടെയും ശക്തി വെളിവാക്കുന്നു.

ഞാൻ ചർച്ച തുടങ്ങി വച്ചിരിയ്ക്കുന്നു, ഇനി നിങ്ങൾക്കു തുടരാം...

ഈ പടത്തിൽ ശ്രദ്ധിച്ച മറ്റൊരു കാര്യം, പോലീസും ആർടിഒയും എല്ലാം എത്ര കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്നു. സാധാരണ മറ്റുപടങ്ങളിൽ കാണാറുള്ള പോലെ അഴിമതിക്കാരും വൃത്തികെട്ടവന്മാരുമായി ജനറലൈസ് ചെയ്തിട്ടില്ല. എന്നാൽ പൊതുജനം നോ പാർക്കിങ്ങിൽ തന്നെ വണ്ടികൾ നിരത്തി വെച്ചിരിയ്ക്കുന്നതു കാണിയ്ക്കുന്നുമുണ്ടു്.

 കെവി

സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ അതിന്റെ ഉള്ളടക്കം പോലെ നല്ലൊരു സദ്യ കഴിച്ച പ്രതീതി ഉണ്ടായിരുന്നു. നല്ല സിനിമ ഇനിയും ഇത് പോലെ മലയാളിക്ക് കിട്ടും, എല്ലാ ആശംസകളും നേരുന്നു

Some movies have this luck to become a hit through viewers influenced/prejudiced remarks, other than that nothing is in this movie.