ഡോ. പ്രേംകുമാർ വെഞ്ഞാറമൂട്

Dr Premkumar Venjaramoodu

തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയാണ് പ്രേംകുമാർ. പിരപ്പൻകോട് ഗവണ്മെന്റ് ഹൈസ്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. തുടർന്ന് തിരുവനന്തപുരം ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയരിംഗിൽ ബിടെക് ബിരുദം നേടിയ പ്രേംകുമാർ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും മാനേജ്മെന്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം, എംബിഎ. കേരള സർവ്വകലാശാല ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ നിന്നും PG Diploma in English for Communication (PGDEC), കേരള സർവ്വകലാശാലയിൽ നിന്നും മാനേജ്മെന്റ് സ്റ്റഡീസിൽ ഡോക്ടറേറ്റ് ,PHD എന്നിവ കരസ്ഥമാക്കി. 1995-ൽ ജൂനിയർ ടെലികോം ഓഫീസർ JTO ആയി BSNL (DOT) യിൽ ജോലിയിൽ പ്രവേശിച്ച അദ്ധേഹം 2020-ൽ അസിസ്റ്റന്റ് ജനറൽ മാനേജർ (AGM) ആയിരിക്കെ BSNL-ൽ നിന്ന് സ്വമേധയാ വിരമിച്ചു 

 2021 -ൽ സഞ്ജയ് നായർ സംവിധാനം ചെയ്ത പ്ലാസ്റ്റിക് മീനുകൾ എന്ന ചിത്രത്തിലൂടെ അഭിനേതാവായും ഗാനരചയിതാവായും പ്രേംകുമാർ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ചു. സ്റ്റാൻലി ജോസ് സംവിധാനം ചെയ്ത ലൗ & ലൈഫ് എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുകയും ഗാനരചന  നിർവഹിക്കുകയും ചെയ്തു. തുടർന്ന് ഒരു ഫ്ലാഷ്ബാക്ക് സ്റ്റോറിഇക്കാക്ക, രാവും പകലും , ബി4 ആപ്പിൾ എ4 ഡാർവിൻ, ആരോട് പറയാൻ ആര്  കേൾക്കാൻ എന്നീ ചിത്രങ്ങളിലും അദ്ധേഹം അഭിനയിച്ചു.

പ്രേംകുമാറിന്റെ ഭാര്യ സ്മിത എസ് കുമാർ. ഒരു മകൾ കീർത്തന.