ഡെന്നിസ് ജോസഫ്
(തിരക്കഥാകൃത്ത്, സംവിധായകൻ) കോട്ടയത്തിനടുത്ത് ഏറ്റുമാനൂരാണ് ഡെന്നിസ് ജോസഫ് ജനിച്ചത്. പിതാവ്: എം എൽ ജോസഫ്. മാതാവ്: തങ്കമ്മ. കുറവിലങ്ങാട്, എറണാകുളം എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.
ഒട്ടനവധി ഹിറ്റ് സിനിമകളിൽ ഇദ്ദേഹത്തിന്റെ തിരക്കഥ മുഖ്യ പങ്കുവഹിച്ചു. ജോഷി, തമ്പി കണ്ണന്താനം എന്നീ സംവിധായകരൊത്ത് നിരവധി സിനിമകളിൽ പങ്കാളിയായി.നിറക്കൂട്ട്, രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കന്മാർ, ശ്യാമ, ചെപ്പ്, ന്യൂഡൽഹി, സംഘം, നായർസാബ്, നമ്പർ 20 മദ്രാസ് മെയിൽ, കിഴക്കൻ പത്രോസ്, ആകാശദൂത്, വജ്രം, പത്താം നിലയിലെ തീവണ്ടി എന്നിവയാണ് ഇദ്ദേഹം മറ്റു സംവിധായകർക്കായി തിരക്കഥയെഴുതിയ പ്രധാന ചിത്രങ്ങൾ.
മനുവങ്കിൾ, അഥർവ്വം, തുടർക്കഥ, അപ്പു തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്..
മാതൃഭൂമി വിശേഷാൽപ്രതിയിൽ പ്രസിദ്ധീകരിച്ച സിദ്ധിയാണ് ആദ്യ ചെറുകഥ. പിന്നീട് ജോഷി മാത്യു സംവിധാനം ചെയ്ത പത്താം നിലയിലെ തീവണ്ടി കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചിരുന്നു.
അഭിനേതാവ് ജോസ് പ്രകാശിന്റെ മരുമകനാണ് ഇദ്ദേഹം.
ഭാര്യ: ലീന. മക്കൾ: എലിസബത്ത്, റോസി, ഔസേപ്പച്ചൻ.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
അഗ്രജൻ | ഡെന്നിസ് ജോസഫ് | 1995 |
തുടർക്കഥ | ഡെന്നിസ് ജോസഫ് | 1991 |
അപ്പു | ശ്രീകുമാരൻ തമ്പി | 1990 |
അഥർവ്വം | ഷിബു ചക്രവർത്തി | 1989 |
മനു അങ്കിൾ | ഷിബു ചക്രവർത്തി | 1988 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ഈറൻ സന്ധ്യ | ജേസി | 1985 |
നിറക്കൂട്ട് | ജോഷി | 1985 |
സായംസന്ധ്യ | ജോഷി | 1986 |
ശ്യാമ | ജോഷി | 1986 |
ഭൂമിയിലെ രാജാക്കന്മാർ | തമ്പി കണ്ണന്താനം | 1987 |
ന്യൂ ഡൽഹി | ജോഷി | 1987 |
വഴിയോരക്കാഴ്ചകൾ | തമ്പി കണ്ണന്താനം | 1987 |
മനു അങ്കിൾ | ഡെന്നിസ് ജോസഫ് | 1988 |
സംഘം | ജോഷി | 1988 |
ദിനരാത്രങ്ങൾ | ജോഷി | 1988 |
നായർസാബ് | ജോഷി | 1989 |
ഇന്ദ്രജാലം | തമ്പി കണ്ണന്താനം | 1990 |
ഒളിയമ്പുകൾ | ടി ഹരിഹരൻ | 1990 |
തുടർക്കഥ | ഡെന്നിസ് ജോസഫ് | 1991 |
കിഴക്കൻ പത്രോസ് | ടി എസ് സുരേഷ് ബാബു | 1992 |
ആകാശദൂത് | സിബി മലയിൽ | 1993 |
അർത്ഥന | ഐ വി ശശി | 1993 |
അഗ്രജൻ | ഡെന്നിസ് ജോസഫ് | 1995 |
ഇൻഡ്യൻ മിലിട്ടറി ഇന്റലിജൻസ് | ടി എസ് സുരേഷ് ബാബു | 1995 |
ഭൂപതി | ജോഷി | 1997 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തോംസണ് വില്ല | എബിൻ ജേക്കബ് | 2014 |
കന്യാകുമാരി എക്സ്പ്രസ് | ടി എസ് സുരേഷ് ബാബു | 2010 |
കഥ സംവിധാനം കുഞ്ചാക്കോ | ഹരിദാസ് | 2009 |
പത്താം നിലയിലെ തീവണ്ടി | ജോഷി മാത്യു | 2009 |
ആയുർ രേഖ | ജി എം മനു | 2007 |
ഡിസംബർ | അശോക് ആർ നാഥ് | 2005 |
തസ്ക്കരവീരൻ | പ്രമോദ് പപ്പൻ | 2005 |
വജ്രം | പ്രമോദ് പപ്പൻ | 2004 |
ഫാന്റം | ബിജു വർക്കി | 2002 |
എഫ്. ഐ. ആർ. | ഷാജി കൈലാസ് | 1999 |
ഭൂപതി | ജോഷി | 1997 |
ശിബിരം | ടി എസ് സുരേഷ് ബാബു | 1997 |
അഗ്രജൻ | ഡെന്നിസ് ജോസഫ് | 1995 |
ഇൻഡ്യൻ മിലിട്ടറി ഇന്റലിജൻസ് | ടി എസ് സുരേഷ് ബാബു | 1995 |
പാളയം | ടി എസ് സുരേഷ് ബാബു | 1994 |
സരോവരം | ജേസി | 1993 |
ആകാശദൂത് | സിബി മലയിൽ | 1993 |
ഗാന്ധർവ്വം | സംഗീത് ശിവൻ | 1993 |
കിഴക്കൻ പത്രോസ് | ടി എസ് സുരേഷ് ബാബു | 1992 |
മഹാനഗരം | ടി കെ രാജീവ് കുമാർ | 1992 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തോംസണ് വില്ല | എബിൻ ജേക്കബ് | 2014 |
ഗീതാഞ്ജലി | പ്രിയദർശൻ | 2013 |
കന്യാകുമാരി എക്സ്പ്രസ് | ടി എസ് സുരേഷ് ബാബു | 2010 |
കഥ സംവിധാനം കുഞ്ചാക്കോ | ഹരിദാസ് | 2009 |
പത്താം നിലയിലെ തീവണ്ടി | ജോഷി മാത്യു | 2009 |
ആയുർ രേഖ | ജി എം മനു | 2007 |
തസ്ക്കരവീരൻ | പ്രമോദ് പപ്പൻ | 2005 |
ഡിസംബർ | അശോക് ആർ നാഥ് | 2005 |
വജ്രം | പ്രമോദ് പപ്പൻ | 2004 |
ഫാന്റം | ബിജു വർക്കി | 2002 |
എഫ്. ഐ. ആർ. | ഷാജി കൈലാസ് | 1999 |
ഭൂപതി | ജോഷി | 1997 |
ശിബിരം | ടി എസ് സുരേഷ് ബാബു | 1997 |
അഗ്രജൻ | ഡെന്നിസ് ജോസഫ് | 1995 |
ഇൻഡ്യൻ മിലിട്ടറി ഇന്റലിജൻസ് | ടി എസ് സുരേഷ് ബാബു | 1995 |
പാളയം | ടി എസ് സുരേഷ് ബാബു | 1994 |
ഗാന്ധർവ്വം | സംഗീത് ശിവൻ | 1993 |
സരോവരം | ജേസി | 1993 |
ആകാശദൂത് | സിബി മലയിൽ | 1993 |
കിഴക്കൻ പത്രോസ് | ടി എസ് സുരേഷ് ബാബു | 1992 |
Edit History of ഡെന്നിസ് ജോസഫ്
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
15 Jan 2021 - 19:49 | admin | Comments opened |
8 Feb 2018 - 11:40 | Santhoshkumar K | |
20 Apr 2015 - 00:08 | Kiranz | ഡെന്നിസ് ജോസഫ്-രചന |
27 Mar 2015 - 09:16 | Dileep Viswanathan | |
28 Sep 2014 - 23:17 | Kiranz | Aligned the picture. |
29 Feb 2012 - 15:16 | Baiju T | |
29 Feb 2012 - 12:11 | Baiju T | പ്രൊഫൈലും ചിത്രവും ചേർത്തു |
7 Dec 2010 - 11:39 | Kiranz | ഡെന്നീസ് ജോസഫിനെ വെറും ഡെന്നിസ് ആക്കിമാറ്റി - കിരൺ |
13 Oct 2010 - 18:47 | danildk |