പ്രണയം ഒഴുകിയൊഴുകിയണയും (നാദം)


If you are unable to play audio, please install Adobe Flash Player. Get it now.

Pranayam ozhukiyozhukiyanayum

വാലന്റൈൻ ദിനാശംസകൾ

ഗാനരചന : ജി നിശികാന്ത്
സംഗീതം, ആലാപനം : രാജേഷ് രാമൻ

Lyricist : G Nisikanth 

Composer & Singer : Rajesh Raman

നാദം എന്ന സംഗീതസംരംഭത്തിൽ അണിനിരക്കാൻ nadham@m3db.com എന്ന ഇ-മെയിൽ വിലാസവുമായി ബന്ധപ്പെടുക.

പ്രണയം ഒഴുകിയൊഴുകിയണയും - നാദം

പ്രണയം ഒഴുകിയൊഴുകിയണയും…
നിമിഷം…. ഇതാ…
ഹൃദയം അതിലൊരലയിലുലയും
നിമിഷം.. ഇതാ…
മഴയായ്……….. പൊഴിയും
കുളിരായ്………..തഴുകും…..
മൌനമായ് പുണരുമെന്നിൽ നിൻ (പ്രണയം)

നിൻ മുഖമോർമ്മയിലുണരുമ്പോൾ
പൌർണ്ണമിതൻ പനിമതിയുതിരും
നിൻ ചൊടിയിതളുകൾ വിടരുമ്പോൾ
കുങ്കുമസന്ധ്യകളതിലലിയും, വരൂ
സഖീ ആത്മ നിർവൃതിതൻ
മധുരം, നുകരാൻ….

നിൻ വിരൽ പടരും ലഹരികളിൽ
കവിതകളായിരമിതളണിയും
നിൻ ചുടു നിശ്വാസങ്ങളിലെൻ
നൊമ്പരമൊരു കഥയായ് മറയും, തരൂ
യുഗം പ്രിയേ നിൻ മനസ്സിൽ
പടരാൻ, പകരാൻ…