മൊഴികളും മൗനങ്ങളും [M]
ചേർത്തതു് Kiranz സമയം
മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ്
തിരകളും തീരവും ഹൃദയവും വാചാലമായ്
തമ്മിൽ തമ്മിൽ ഓർമ്മകൾ ആരും കാണാതെ പൂവണിഞ്ഞൂ..
(മൊഴികളും മൗനങ്ങളും )
ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ
ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ
(മൊഴികളും മൗനങ്ങളും )
പൂവേ പൂവെന്നൊരു വണ്ടിൻ ചുണ്ടുവിളിച്ചു ..മെല്ലെ വിളിച്ചൂ..
നിന്നോടിഷ്ടമെന്ന് പൂവിനോട് മൊഴിഞ്ഞു..ഉള്ളം മൊഴിഞ്ഞു
അനുരാഗം ദിവ്യമനുരുരാഗമാരും അറിയാ കനവായ്..
അവനെന്നുമീ മലർവാടിയിൽ സ്നേഹപൂവേ
നിന്നേ തേടി.. അലയുന്നിതാ..
ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ
ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ
(മൊഴികളും മൗനങ്ങളും )
കാണാനേരത്തെന്നും കാണാൻ നെഞ്ചു പിടഞ്ഞു..ഏറെ പിടഞ്ഞൂ.
ഹോ..മിണ്ടാൻ ഒന്നു കൊതിപൂണ്ടിട്ടുള്ളു തുടിച്ചൂ..എന്നേ നിനച്ചൂ..
ഏതോ രാത്രി മഴ ചില്ലിൻ മാളികയിൽ നീ എന്നേ തിരഞ്ഞൂ.
അറിയാതെ എന്നിൽ അറിയാതെ വന്നൂ..
മനസിന്റെ മയിൽപ്പീലി ഉഴിയുന്നുവോ..
ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ
ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ
(മൊഴികളും മൗനങ്ങളും )
- 871 പേർ വായിച്ചു
പിന്മൊഴികൾ
abhilash replied on Permalink
ഗംഭീരമായിട്ടുണ്ട്.
അതിമനോഹരമായ ശബ്ദം. സത്യം പറഞ്ഞാൽ ഒറിജിനൽ സോങ്ങിനെക്കാൾ ഇഷ്ടമായി. :) ഇനിയും കുറേ പാട്ടുകൾ പോസ്റ്റ് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
~Abhilash
Sandhya replied on Permalink
സുന്ദരമായ ശബ്ദവും ആലാപനവും! ഈ കൂട്ടായ്മയിലേക്ക് സുസ്വാഗതം :)
nivi replied on Permalink
സൂപ്പർബ് !!
Kirankrishan replied on Permalink
thank u nisieattaa ... thanks a lot
Kirankrishan replied on Permalink
thanks to all nisieatta sandhya,abhilash
jaya dhiraj replied on Permalink
wow....kiran...loved your singing,better than the original for sure..post some more songs of yours,you should be in playback singing!!God bless!!
bins replied on Permalink
Great!!!! Gambeeramaaya aalaapanam...kooduthal paatukalumaayi kirane prateekhikkunnu
Thahseen replied on Permalink
പല പാട്ടുകളും പല്ലവി കഴിഞ്ഞു കേൾക്കാറില്ല .. ഇത് മുഴുവൻ കേട്ടു . You're a very talented singer. മനോഹരമായി പാടിയിട്ടുണ്ട് . sounds like a real professional singer. Wish you all the best.
Swapnatakan replied on Permalink
വൗ..!! ഇത് തകർത്തു..!
വെരി ടാലെന്റഡ് സിഗർ..!!
ഈ മനോഹര ശബ്ദത്തിൽ ഇനിയും പാട്ടുകൾ പോന്നോട്ടെ.. :)
demonoid
Neeli replied on Permalink
Just now happen to hear the song kiranKrishnan, awsome singing..
Jayakrishnantu replied on Permalink
Superb... Lovely voice and singing...
Manikandan replied on Permalink
കിരൺ മനോഹരമായി പാടിയിരിക്കുന്നു. സംഗീതത്തിന്റെ ലോകത്ത് കൂടുതൽ അവസരങ്ങൾ ഉണ്ടാകട്ടെ. എല്ലാ മംഗളങ്ങളും
viju replied on Permalink
Kiran Swagatham...Gambheeramaayittund...Keep it up...
Kirankrishan replied on Permalink
thanks a lot
Kiranz replied on Permalink
മനോഹരം കിരണേ..പാടാൻ ബുദ്ധിമുട്ടുള്ള ഒരു പാട്ട് വളരെ എഫേർട്ട്ലെസ്സായി പാടിയിരിക്കുന്നു..സുന്ദരൻ പാട്ട്..
Ambily G Menon replied on Permalink
വളരെ നല്ല ആലാപനം .സുന്ദരമായ ശബ്ദവും. ഇനിയും നല്ല അവസരങ്ങൾ കിരണിനെ തേടിയെത്തട്ടെ . ആശംസകൾ. ഒപ്പം ഈ സ്വരത്തെ, പ്രതിഭയെ പരിചയപ്പെടുത്തിയ നിശിയ്ക്ക് നന്ദി.
ashlyak replied on Permalink
Nice...loved it...great voice !!