നെറ്റിയിൽ പൂവുള്ള


If you are unable to play audio, please install Adobe Flash Player. Get it now.

Singer: 
Nettiyil poovulla

നെറ്റിയിൽ പൂവുള്ള സ്വർണ്ണച്ചിറകുള്ള പക്ഷീ എന്ന ഈ ഗാനത്തിന്റെ കവർ വേർഷൻ പാടിയിരിക്കുന്നു, സോജി വർഗ്ഗീസ്

നെറ്റിയിൽ പൂവുള്ള

നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ
ഏതു പൂമേട്ടിലോ മേടയിലോ നിന്റെ
തേൻ കുടം വെച്ചു മറന്നൂ പാട്ടിന്റെ
തേൻ കുടം വെച്ച് മറന്നൂ (നെറ്റിയിൽ...)

താമരപൂമൊട്ടു പോലെ നിന്റെ
ഓമൽക്കുരുന്നുടൽ കണ്ടൂ
ഗോമേദകത്തിൻ മണികൾ പോലെ
ആമലർ കണ്ണുകൾ കണ്ടു
പിന്നെയാ കൺകളിൽ കണ്ടൂ നിന്റെ
തേൻ കുടം പൊയ് പോയ ദു:ഖം (നെറ്റിയിൽ..)

തൂവൽത്തിരികൾ വിടർത്തീ നിന്റെ
പൂവൽ ചിറകുകൾ വീശി
താണു പറന്നു പറന്നു വരൂ എന്റെ
പാണി തലത്തിലിരിക്കൂ
എന്നും നിനക്കുള്ളതല്ലേ എന്റെ നെഞ്ചിലെ
പാട്ടിന്റെ പാൽകിണ്ണം ( നെറ്റിയിൽ..)