ഏതോ സ്മൃതിയിൽ.. (നാദം)


If you are unable to play audio, please install Adobe Flash Player. Get it now.

Singer: 

സംഗീതമേളകളിലും നിരവധി മൽസരങ്ങളിലും ഗാനങ്ങളാലപിച്ച് പരിചയമുള്ള ഊർമ്മിള വർമ്മയുടെ ഗാനമാണ് ഇത്തവണ നാദത്തിൽ പങ്ക് വയ്ക്കുന്നത്. ഊർമ്മിളയെപ്പറ്റിക്കൂടുതൽ അറിയാൻ ഈ വിക്കി ലിങ്ക് പരിശോധിക്കുക.

Lyrics | രചന :  Rahul Soman |  രാഹുൽ സോമൻ
Music  | സംഗീതം :  Vinod Kumar | വിനോദ് കുമാര്‍
Orchestration | ഓർക്കസ്ട്രേഷൻ : Sibu Sukumaran | സിബു സുകുമാരൻ
Singer | ആലാപനം :  Urmila Varma | ഊർമ്മിള വർമ്മ

പാട്ടുകളുമായി ബന്ധമുള്ള ഏവർക്കും നാദത്തിലേക്ക് ഹാർദ്ദമായ സ്വാഗതം. ഈ കൂട്ടായ്മയിൽ അണിനിരക്കാൻ ആഗ്രഹിക്കുന്നവർ nadham@m3db.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.

 

ഏതോ സ്മൃതിയിൽ

ഏതോ സ്മൃതിയിൽ ഈറനായ് മെല്ലെ
സിന്ദൂരമാനസം തേടുവതാരെ (2)
ഏകാന്ത രാവിൽ കാതോർക്കും നേരം (2)
അറിയാതെ ഉള്ളം തരളിതമായോ
(ഏതോ സ്മൃതിയിൽ)

മൗനം നിറയും നാൽച്ചുവരിൽ
സുരുചിരസ്വപ്നം മറഞ്ഞതെന്തേ
മൗനം നിറയും നാൽച്ചുവരിൽ നിൻ
സുരുചിര സ്വപ്തം മറഞ്ഞതെന്തേ
ഓർമ്മകൾ കോർത്തൊരു സുന്ദര രാഗം (2)
നിൻ മാനസവീണയിൽ മീട്ടാഞ്ഞതെന്തേ ?
(ഏതോ സ്മൃതിയിൽ)

രാഗവിലോലം നിൻ പൂമിഴിയിൽ
പ്രണയാഭിലാഷം മങ്ങുവതെന്തേ (2)
ശ്യാമമാം രാത്രിയിൽ തിങ്കളെപ്പോലെ (2)
തനിയേ ഇന്നു നീ ഉരുകുന്നതെന്തേ