ലൊക്കേഷനുകളിലൂടെ സീരീസ് - വരിക്കാശേരി മന

ഓരോ സിനിമയുടെയും ലൊക്കേഷനുകൾ വിശദമായി പരിചയപ്പെടുത്തുവാൻ ശ്രമിക്കുകയാണ്. ഇത്തവണ നമുക്ക് വരിക്കാശേരിമനയിലൂടെ കടന്നു പോകാം. മംഗലശ്ശേരി നീലകണ്ഠൻ നിറഞ്ഞാടിയ തറവാട്. പട്ടാഴി മാധവൻ നമ്പൂതിരി പൊരുതിയ ഇടനാഴികളും എല്ലാം വരിക്കാശ്ശേരി തന്നെ. കണിമംഗലമായും മംഗലശ്ശേരിയായും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ വാസ്തു ചാരുത അതാണ് വരിക്കാശ്ശേരി മന. പാലക്കാടു ജില്ലയിലെ ഒറ്റപ്പാലത്തിനടുത്തുള്ള മനിശ്ശേരി എന്ന ഗ്രാമത്തെ ലോക പ്രശസ്തമാക്കായ വരിക്കാശ്ശേരി മന. മലയാള സിനിമയിലെ ലൊക്കേഷനുകളിലെ സൂപ്പർ സ്റ്റാർ അതാണ് വരിക്കാശ്ശേരി.

വാസ്തുശാസ്ത്ര പ്രകാരമുള്ള നാലു കെട്ടിന്‍െറ മാതൃക നിര്‍മിച്ചത് വേലനേഴി ജാതവേദന്‍ നമ്പൂതിരിയും ശിലാസ്ഥാപനം പെരുന്തച്ചനുമാണ്. 4 ഏക്കര്‍ 85 സെന്റ് സ്ഥലത്താണ് മന സ്ഥിതി ചെയ്യുന്നത്, മന, കളപ്പുര, പത്തായപ്പുര, കല്‍പ്പടവുകളോട് കൂടിയ വലിയ കുളം , ഒരു കൃഷ്ണ ക്ഷേത്രം ഇവ മനയുടെ പ്രൗഡി പതിൻ മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. രാജവാഴ്ചയുടെ പ്രതാപകാലത്ത് വരിക്കാശ്ശേരി മനയുടെ സാന്നിധ്യം നിര്‍ബന്ധമായിരുന്നത് ചരിത്രം. നാടുവാഴുന്നവരുടെ കിരീടധാരണത്തിന് ആചാരപ്രകാരം സാക്ഷ്യംവഹിച്ചുപോന്ന പ്രതാപകാലവും നൂറ്റാണ്ടു പിന്നിട്ട വരിക്കുമഞ്ചേരി എന്ന വരിക്കാശ്ശേരി മനയില്‍ ജന്മമെടുത്തവരുടെ ഭാഗ്യമാണ്. സാമൂതിരിമാരുടെ തെരഞ്ഞെടുപ്പിനും കിരീട ധാരണത്തിനുമെല്ലം ഈ മനയിലുള്ളവര്‍ അത്യന്താപേക്ഷിതമായിരുന്നു.

ദേവാസുരം, മാടമ്പി, ആറാംതമ്പുരാന്‍, നരസിംഹം, രാപ്പകല്‍, Mr.ഫ്രോഡ്, ദ്രോണ, സിംഹാസനം, രുദ്ര സിംഹാസനം തുടങ്ങിയ 150 തിൽ പരം ചിത്രങ്ങളിൽ നമ്മൾ ‍ വരിക്കാശ്ശേരിയുടെ മനോഹാരിത നമ്മൾ കണ്ടു.മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രത്തിൽ വ്യത്യസ്തമായി വരിക്കാശ്ശേരി മനയെ ഒരു മുസ്ലീം തറവാടാക്കി മാറ്റിയിരുന്നു. മനയുടെ പത്തായപ്പുര നമ്മൾ കാര്യസ്ഥനിലും,  എന്ന് നിന്റെ മൊയ്ദീനിലും കണ്ടിരുന്നു.

സന്ദർശനം നടത്തി വിവരങ്ങളും ചിത്രങ്ങളും ശേഖരിച്ചത് :Nishadh Bala