പട്ടാമ്പി ചന്ദ്രൻ

Pattambi Chandran

ചലച്ചിത്ര, നാടകനടൻ. 1972 മെയ് 2 ന് വാസുവിന്റെയും തങ്കമ്മയുടെയും മകനായി പട്ടാമ്പിയിൽ ജനിച്ചു. ഷൊർണ്ണൂർ ടി.എച്ച്.എസിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം പട്ടാമ്പി എസ്.എന്‍.ജി.എസ്. കോളേജ്, ഷൊർണ്ണൂർ ഐ.പി.ടി. ആന്‍ഡ് ജി.പി.ടി. എന്നിവിടങ്ങളിലായിരുന്നു തുടർ പഠനം നടത്തിയത്.
 പട്ടാമ്പി കേന്ദ്രീകരിച്ച് നാട്ടുറവ് നാടന്‍പാട്ട് കലാസംഘം എന്ന പേരില്‍ ഉണ്ടായിരുന്ന കലാസമിതി സ്ഥാപിച്ചു കൊണ്ടായിരുന്നു ചന്ദ്രൻ തന്റെ കലാപ്രവർത്തങ്ങൾക്ക് തുടക്കമിട്ടത്. നാട്ടുറവ് നാടന്‍പാട്ട് കലാസംഘത്തിന്‍റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

  നാടകത്തിന്‍റെ അരങ്ങില്‍ നില്‍ക്കുമ്പോള്‍, തൊട്ട് മുന്നിലിരിക്കുന്ന വികാരവും വിചാരങ്ങളുമുള്ള, നാടകത്തിനെ ജീവനോളം സ്നേഹിക്കുന്ന സാധാരണക്കാരന്‍റെ മനസ്സിലേക്ക് കുടിയേറുവാന്‍, തന്‍റെ അഭിനയം കൊണ്ട് സാധിക്കുന്ന അപൂര്‍വ്വം കലാകാരന്മാരില്‍ ഒരാളാണ് ചന്ദ്രന്‍ പട്ടാമ്പി. സ്കൂൾ തലം തൊട്ട് തുടങ്ങിയ കലാ- നാടകപ്രവർത്തനങ്ങളില്‍ നടന്‍, സംവിധായകന്‍ തുടങ്ങിയ മേഖലകള്‍ക്കൊപ്പം മോണോ ആക്റ്റ്, നാടകം, കഥാപ്രസംഗം എന്നിവയിൽ സംസ്ഥാന സ്ക്കൂള്‍ തല മത്സരങ്ങളില്‍ പങ്കെടുക്കുകയും, മോണോ ആക്റ്റിൽ സംസ്ഥാന ജേതാവാകുകയും ചെയ്തു. ‘സൈത്തിന് ദുനിയാവ്’ എന്ന നാടകത്തിന്‍റെ രചനയും സംവിധാനം നിര്‍വഹിച്ചു. തുടര്‍ന്ന് ദൃശ്യ മാധ്യമ രംഗത്ത് ലഭിച്ച അവസരങ്ങളില്‍ കൈരളി ടിവിയിൽ സംപ്രേഷണം ചെയ്ത നാടൻ പാട്ടുകളുടെ ക്ലാസുകൾ, സിറ്റി ചാനലുകൾക്ക് വേണ്ടി ആല്‍ബങ്ങളുടെ സംവിധാനം,എന്നിവയിലെല്ലാം തന്‍റെ വ്യക്തി മുദ്ര പതിപ്പിച്ച ചന്ദ്രന്‍ പട്ടാമ്പിയുടെ  അഭിനയത്തിന്‍റെ മറിമായങ്ങള്‍, ആലിയായുടെ റേഡിയോ, ദുരന്തം, വാട്ടർ ജയിൽ, സംസ്കൃതി തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലെ അഭിനയം പ്രേക്ഷക പ്രീതി നേടി. പട്ടാമ്പി ചന്ദ്രൻ സംവിധാനം നിർവ്വഹിച്ച് അദ്ദേഹം തന്നെ അഭിനയിച്ച തമ്പാട്ടി എന്ന വീഡിയോ ആൽബം കൈരളി We ചാനലിൽ സംപ്രഷണം ചെയ്തിരിന്നു..

 ഒരു ജാതി പ്രണയം എന്ന ഷോർട്ട് മൂവിയിൽ ചെറിയ വേഷം ചെയ്ത ചന്ദ്രൻ, ജനം ടി.വി.യില്‍ സംപ്രേഷണം ചെയ്ത മയില്‍പ്പീലി മാസികയെക്കുറിച്ചുള്ള പരസ്യം സംവിധാനം ചെയ്തു നിര്‍മ്മിച്ചു. ഇ-മെയില്‍ എന്ന ഹ്രസ്വചിത്രത്തില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും അഭിനയിക്കുകയും ചെയ്തു. പരവേശം എന്ന ഹ്രസ്വചിത്രം തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ചു. 2002-ൽ പോളിടെക്നിക് സംസ്ഥാന കലോത്സവത്തിൽ മോണോ ആക്ടില്‍ സംസ്ഥാന ജേതാവാണ് ചന്ദ്രൻ. അനിൽ കരക്കുളം സംവിധാനം ചെയ്ത ഈ തിരക്കിനിടയിൽ എന്ന ചിത്രത്തിലഭിനയിച്ചുകൊണ്ടാണ് ചന്ദ്രൻ സിനിമാമേഖലയിലേയ്ക്ക് കടക്കുന്നത്. തുടർന്ന് ഉത്സാഹക്കമ്മിറ്റി, റോമൻസ്, ഒരു സിനിമാക്കാരൻ, ഓട്ടർഷ, വിശ്വവിഖ്യാതമായ ജനാല... തുടങ്ങി നിരവധി സിനിമകളില്‍ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുകയും ചെയ്തു. 2013-ൽ ചന്ദ്രന് അബേദ്ക്കർ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.

പട്ടാമ്പി ചന്ദ്രന്റെ ഭാര്യ സൗമ്യ. രണ്ട് മക്കൾ, അർജ്ജുൻ നമ:ശിവായം, നിധി ഓം ശ്രീ.

മേല്‍വിലാസം- അമ്പാടി, കൊണ്ടൂര്‍ക്കര, പി.ഓ., പട്ടാമ്പി. 679313 പാലക്കാട് ജില്ല.
മൊബൈല്‍- 9846381515
ഇമെയില്‍- chandran809@gmail.com
ഫേസ്ബുക്ക്- Pattambi Chandran