ചന്ദ്രമോഹൻ

Chandramohan (Thelugu actor)
Profile picture credited by Riju Atholi
Date of Birth: 
Wednesday, 23 May, 1945
Date of Death: 
Saturday, 11 November, 2023
ചന്ദ്രമോഹൻ (ശങ്കരാഭരണം ഫെയിം)

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പാമിഡിമുക്കുള ഗ്രാമത്തിലാണ് ചന്ദ്രശേഖര റാവു മല്ലമ്പള്ളി എന്ന ചന്ദ്രമോഹൻ ജനിച്ചത്.
1966 -ൽ രംഗുല രത്നം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അദ്ധേഹം നിരവധി തെന്നിന്ത്യൻ ഭാഷകളിലായി ചെറുതും വലുതമായ വേഷങ്ങളിൽ 900 -ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിൽ മൊഴിമാറിയെത്തിയ തെലുഗു ചിത്രം ശങ്കരാഭരണം കൂടാതെ നാല് മലയാള സിനിമകളിൽ കൂടി അദ്ധേഹം അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത തെലുഗു, തമിഴ് സംവിധായകനും നടനുമായ  കെ വിശ്വനാഥിന്‍റെ ബന്ധുവാണ് ചന്ദ്രമോഹൻ. നന്ദി പുരസ്കാരമടക്കം അനവധി അവർഡുകള്‍  ലഭിച്ചിട്ടുള്ള ചന്ദ്രമോഹൻ 2023 നവംബർ 11 -ന് അന്തരിച്ചു.

ചന്ദ്രമോഹന്റെ ഭാര്യ ജലന്ധര. രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്.