ബിജു സേവ്യർ

Biju Xavier

1979 ഡിസംബർ 15 -ന് ഫ്രാൻസിസ് സേവ്യറിന്റെയും ആർ എൽ വി കോളേജിലെ ഭരതനാട്യം അദ്ധ്യാപികയായിരുന്ന ശ്യാമള സേവ്യറിന്റെയും മകനായി എറണാകുളത്ത് ജനിച്ചു. ബിജു സേവ്യറിന്റെ പ്രാഥമിക വിദ്യാഭ്യാസം തേവര ആംഗ്ലോ ഇന്ത്യൻസ് സ്കൂളിലായിരുന്നു. പ്രീഡിഗ്രി പഠിച്ചത് ആൽബർട്ട് കോളേജിൽ നിന്നും. അതിനുശേഷം ആർ എൽ വി കോളേജിൽ നിന്നും ഭരതനാട്യത്തിൽ ബിരുദമെടുത്തു.

കോളേജ് പഠനകാലത്തുതന്നെ ബിജു സേവ്യർ സ്റ്റേജ്ഷോകൾ കോറിയോഗ്രാഫി ചെയ്യാൻ തുടങ്ങിയിരുന്നു. പൂർണ്ണിമ ഇന്ദ്രജിത്ത്, സുജ കാർത്തിക തുടങ്ങിയ സിനിമാതാരങ്ങളുടെ സ്റ്റേജ് ഷോകൾ കൊറിയോഗ്രാഫി ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം ഈ രംഗത്ത് പ്രശസ്തി നേടുന്നത്. മോഹൻലാലിനോടൊപ്പം കുവൈറ്റിലും ആസ്റ്റ്രേലിയയിലും രണ്ട് സ്റ്റേജ് ഷോകൾ കൊറിയോഗ്രാഫി ചെയ്തു. ഏഷ്യാനെറ്റ്, അമൃത ടിവി, വനിത സിനിമാ അവാർഡ് നിശകൾക്ക്  ബിജു സേവ്യർ നൃത്തസംവിധാനം നിർവ്വഹിച്ചിരുന്നു.

ബിജു സേവ്യർ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്  2014 -ലായിരുന്നു. ഉണ്ണി മുകുന്ദൻ നായകനായ ഒരു മുറൈ വന്ത് പാർത്തായാ എന്ന സിനിമയിലെ ഗാനങ്ങൾ കൊറിയോഗ്രാഫി ചെയ്തുകൊണ്ടായിരുന്നു തുടക്കം. അതിനുശേഷം പുത്തൻപണം എന്ന സിനിമയിലെ ചെറിയൊരു സ്വീകൻസും നാം എന്ന സിനിമയിലെ "ഹൂറീ.. ഇവളൊരു..." എന്ന ഗാനവും അരവിന്ദന്റെ അതിഥികൾ എന്ന സിനിമയിലെ നൃത്തരംഗങ്ങളും അദ്ദേഹം കൊറിയോഗ്രാഫി ചെയ്തു. അരവിന്ദന്റെ അതിഥികൾക്ക് ബെസ്റ്റ് കൊറിയോഗ്രാഫർക്കുള്ള സ്റ്റേറ്റ് അവാർഡ് ഉണ്ടായിരുന്നെങ്കിലും സിനിമയുടെ ടൈറ്റിലിൽ പേര് വെയ്ക്കാതിരുന്നതിനാൽ ബിജു സേവ്യറിന് അവാർഡ് നഷ്ടപ്പെടുകയായിരുന്നു. പിന്നീട് സൂഫിയും സുജാതയും എന്ന സിനിമയിലെ ഗാനങ്ങൾക്ക് കൊറിയോഗ്രാഫി ചെയ്തുകൊണ്ട് ബിജു സേവ്യർ മികച്ച കൊറിയോഗ്രാഫർക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം കരസ്ഥമാക്കി. ഖെദ്ദ, കണ്ണാടി എന്നീ ചിത്രങ്ങളിലും  കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. അരവിന്ദന്റെ അതിഥികൾ എന്ന സിനിമയിൽ ഒരു ഡാൻസ് മാസ്റ്ററുടെ റോൾ അഭിനയിച്ചുകൊണ്ട് ബിജു അഭിനയരംഗത്തും അരങ്ങേറ്റംകുറിച്ചു.

വിലാസം - L I G 789 Panampilly Nagar Cochin 36

Email