ജെ സി ഡാനിയൽ അവാർഡ്

മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാർ നൽകുന്ന പുരസ്കാരമാണ് ജെ സി ഡാനിയൽ അവാർഡ്. മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജെ സി ഡാനിയേലിന്റെ പേരിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. നിർമ്മാതാവും വിതരണക്കാരനുമായ ടി ഇ വാസുദേവനാണ് 1992 ൽ പ്രഥമ പുരസ്കാരം നേടിയത്.