പ്രണയം പ്രണയം -സുജാത മോഹൻ (നാദം)


If you are unable to play audio, please install Adobe Flash Player. Get it now.

Pranayam Pranayam - Sujatha Mohan

പ്രണയം....!
അകലാൻ ശ്രമിക്കുന്തോറും ഒരു നിഴൽ പോലെ പിന്തുടരുന്ന, അടുക്കാൻ ശ്രമിക്കുന്തോറും ഒരു മരീചികപോലെ അകന്നകന്നു പോകുന്ന അദൃശ്യമായ ചേതോവികാരം....ഇണകളുടെ മനസ്സിനെ തൊട്ടറിയുന്നതിലൂടെ അതിന്റെ സ്പന്ദനം നാം തിരിച്ചറിയുന്നു.....

32 സ്വതന്ത്ര ഗാനങ്ങളുമായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നാദമെന്ന സംരംഭത്തിലെ ഈ വർഷത്തെ ആദ്യ ഗാനം.. മലയാളികളുടെ പ്രിയപ്പെട്ട ഗായിക സുജാത ആലപിക്കുന്നു...

രചന : ജി. നിശീകാന്ത്
സംഗീതം : രാജേഷ് രാമൻ
പശ്ചാത്തല സംഗീതം : സന്തോഷ് ആലപ്പുഴ

Lyrics : Nisikanth Gopi - Music : Rajesh Raman - Orchestration : Santhosh Alpy - Singer : Sujatha Mohan

പ്രണയം പ്രണയം മധുരം മധുരം...

പ്രണയം… പ്രണയം… മധുരം… മധുരം…
മിഴിയിതളുകളിണചേരും സായംകാലം
ഇരുകരളുകളിൽ പൂത്തു നീർമാതളം
എന്നാരോമലേ… നിനക്കായിന്നു ഞാൻ
പകരാമുള്ളിലെ അനുരാഗാമൃതം
നീയരികിൽ വരും നിമിഷം, നിമിഷം,
പ്രണയം… പ്രണയം… മധുരം… മധുരം…

കളിപറയുകയായ് വർണ്ണപ്പൂമ്പാറ്റകൾ
കുളിരലകളിലാടുന്നു നീർതാരുകൾ
തേടുകയായെങ്ങും നിൻ സർഗ്ഗലാവണ്യം
ജന്മങ്ങളായ് സ്നേഹ തീരങ്ങളിൽ
നീ പുണരും പൂന്തിരയായ്…,
നീ തഴുകും പൂമണമായ്…,
സുഖമറിയുന്നു ഞാൻ തരളം… തരളം…

പ്രണയം… പ്രണയം… മധുരം… മധുരം…

മിഴിതിരയുകയായ് നിന്റെ കാല്പ്പാടുകൾ
വഴിപറയുകായെന്നും നിൻ ഓർമ്മകൾ
പാടുമെൻ മോഹങ്ങൾ തേടി നിൻ രാഗങ്ങൾ
കാലങ്ങളായുള്ളിൻ പൊൻവീണയിൽ
നീ ചൊരിയും തൂമഴയിൽ…
നിൻ ചിരിതൻ പൗർണ്ണമിയിൽ…
നിറകവിയുന്നിതാ പുളകം… പുളകം…

പ്രണയം… പ്രണയം… മധുരം… മധുരം…