ഗുപ്തന്റെ പാട്ടും തിരക്കിട്ട വിശേഷങ്ങളും

Singer: 

കഴിഞ്ഞ ദിവസങ്ങളിൽ ഏഷ്യാനെറ്റ് റേഡിയോയിൽ ശ്രീമാൻ രാജീവ് കോടമ്പള്ളി അവതാരകനായ മ്യൂസിക് കോമ്പറ്റീഷനിലാണ് ഗുപ്തന്റെ പാട്ട് കേൾക്കുന്നത്." പവിഴം പോൽ പവിഴാധരം പോൽ". പാട്ടുകാരന്റെ വിശേഷങ്ങൾ പറയുന്നതിനിടെ ഒരു ദു:ഖവാർത്തയും കേട്ടു.പത്ത് ദിവസത്തിനുള്ളിൽ ഗുപ്തന്റെ ജോലി നഷ്ടമാകും.ദുബായിൽ ഒരു ഇന്റർനെറ്റ് കഫേയിൽ ജോലി ചെയ്യുകയാണ് ഗുപ്തൻ.  പുതിയൊരു ജോലി കണ്ടെത്താനുള്ള തത്രപ്പാടിനിടയിലാണ് ഈ ചെറുപ്പക്കാരൻ.ബയോഡേറ്റ ഇവിടെയുണ്ട്..സഹായിക്കാൻ കഴിയുന്നവർ ഏത് ചെറിയ ജോലിയായാലും അറിയിക്കുക...രചയിതാവിന്റെ കാര്യത്തിൽ പല ചർച്ചയും നടന്നിട്ടുള്ള "ഇരുളിൻ മഹാനിദ്രയിൽ" ഗുപ്തന്റെ ശബ്ദത്തിൽ കേൾക്കാം.

ഇരുളിൻ മഹാനിദ്രയിൽ

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു...

ഒരു കുഞ്ഞുപൂവിലും തളിര്‍ക്കാറ്റിലും
നിന്നെ നീയായ്‌ മണക്കുന്നതെങ്ങു വേറെ...
ജീവനൊഴുകുമ്പൊഴൊരു തുള്ളിയൊഴിയാതെ
നീ തന്നെ നിറയുന്ന പുഴയെങ്ങു വേറെ
കനിവിന്റെ ഇതളായി നിന്നെ പടര്‍ത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ...

ഒരു കൊച്ചുരാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരരുവിതന്‍ താരാട്ട് തളരുമ്പോഴും
കനവിലൊരു കല്ലുകനിമധുരമാവുമ്പോഴും കാലമിടറുമ്പോഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം
കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞുപോകുന്നു....

അടരുവാന്‍ വയ്യാ...
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍
നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും..
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍ വീണു
പൊലിയുമ്പോഴാണെന്റെ സ്വര്‍ഗ്ഗം....(2)
നിന്നിലടിയുന്നതേ നിത്യസത്യം...!