ജനുവരിയുടെ കുളിരിൽ..(നാദം)


If you are unable to play audio, please install Adobe Flash Player. Get it now.

Singer: 
Januaryude kuliril..(Nadham)
രചന, സംഗീതം, പശ്ചാത്തല സംഗീതം : ജി. നിശീകാന്ത്
ആലാപനം : ജി. നിശീകാന്ത് & ശുഭ
കീബോർഡ് & പ്രോഗ്രാമിങ്ങ് : ജെയ്സൺ
റെക്കോഡിങ്ങ് & മിക്സിങ്ങ് : എസ്. നവീൻ, നവനീതം ഡിജിറ്റൽ, പന്തളം

 

Lyrics, Music & Orchstration : G Nisikanth

Singers : G Nisikanth & Subha

Keyboard & Programming : Jayson

ജനുവരിയുടെ കുളിരിൽ

ജനുവരിയുടെ കുളിരിൽ…
കുളിരിൽ…
ഒരുകാറ്റു തഴുകുമ്പോൾ
തഴുകുമ്പോൾ…
മെല്ലെക്കാതിൽ
മ്മ്…
ചൊടികളമർത്തി…
ഏയ്…
ഈറൻ സന്ധ്യ പറഞ്ഞു…
എന്തു പറഞ്ഞു…?
സുഖം സുഖം സുഖം….
സുഖം സുഖം സുഖം….

കാൽവിരൽ തൊട്ടു പൂക്കും
രോമഹർഷങ്ങളിൽ
മിഴികളറിയാതെ പൂട്ടും
തരളനിമിഷങ്ങളായ്
തുടിച്ചു ചെണ്ടുമുല്ലകൾ
വിടർന്നൂ ആമ്പൽ മൊട്ടുകൾ
നിലാപ്പൂവമ്പുകൾ കൊള്ളവേ
സുഖം സുഖം സുഖം..
സുഖം സുഖം സുഖം..

വെണ്ണിലാവൂടു നെയ്യും
കുളിരെഴും ശയ്യയിൽ
നിന്നെ മാറോടു ചേർത്തെൻ
കവിത ഞാൻ മൂളവേ
നുകർന്നാ ഗാനമാധുരി
നുരഞ്ഞൂ പ്രേമമുന്തിരി
വിരൽപ്പൂവല്ലികൾ പടരവേ
സുഖം സുഖം സുഖം..
സുഖം സുഖം സുഖം..