നിലാ നിലാ (D)
ചേർത്തതു് Dileep Viswanathan സമയം
നിലാ നിലാ മിഴിയേ നിളാ നിളാ മൊഴിയേ
ഒളിയമ്പിനെയ്യരുതേ... ഇനി എന്റെ സുന്ദരിയേ
നിലാ നിലാ മിഴിയേ നിളാ നിളാ മൊഴിയേ (2)
ഒളിയമ്പിനെയ്യരുതേ... ഇനിയെന്റെ ജന്മസഖിയേ
കണ്ണാടിക്കടമിഴിമുന്നിൽ വന്നണിഞ്ഞതിനി നീയോ
മായല്ലേ മായല്ലേ
കളിവാക്കിൻ മുനയുടെ നാവിൽ മുള്ളുതന്നെയെന്നാലും
തേനായ് നീ തേനായ് നീ
പറയില്ലെ എന്റെ കാതിൽ പതിയെ നീ
ഞാനല്ലേ ഞാനല്ലേ നിൻ മാരൻ... (നറു നിലാ നിലാ)
ആത്മാവിൻ തളികയിലെന്നും നല്ല പാതി മലരാവാൻ
വന്നു നീ... വന്നു നീ...
മഴമേഘത്തലമുടിയോടെ എന്നെയൊന്നു പുണരാനായ്
നിന്നു നീ... നിന്നു നീ
നിറമാടും മാരിവില്ലേ അരികിലായ്
നീയല്ലേ നീയല്ലേ മായാതെ.. (ഇള നിലാ നിലാ)
നിലാ നിലാ മിഴിയേ നിളാ നിളാ മൊഴിയേ (2)
ഒളിയമ്പിനെയ്യരുതേ... ഇനിയെന്റെ ജന്മസഖിയേ
Film/album:
Lyricist:
Music: