ഓർമ്മകൾ... (നാദം)


If you are unable to play audio, please install Adobe Flash Player. Get it now.

Ormmakal...

ഓരോ വർഷവും ഒരോ ആൽബമായി ഇറങ്ങുന്ന “ഈണത്തിൽ” നിന്ന് വ്യത്യസ്തമായി ഗാനരചയിതാക്കൾക്കും കവികൾക്കുമൊക്കെ അവരുടെ സൃഷ്ടികൾ അപ്പപ്പോൾ ഒരോ ഗാനങ്ങളായി പുറത്ത് കൊണ്ടുവരുവാനുള്ള വേദിയൊരുങ്ങുന്നു.

ഗാനരചയിതാക്കൾ, സംഗീത സംവിധായകർ, ഗായകർ, പശ്ചാത്തല സംഗീത വിദഗ്ധർ, ഉപകരണ സംഗീതജ്ഞർ, ശബ്ദ ലേഖന വിദഗ്ധർ, ഗാന നിരൂപകർ തുടങ്ങി പാട്ടുകളുമായി ബന്ധമുള്ള ഏവർക്കും നാദത്തിലേക്ക് ഹാർദ്ദമായ സ്വാഗതം. ഈ കൂട്ടായ്മയിൽ അണിനിരക്കാൻ ആഗ്രഹിക്കുന്നവർ nadham@m3db.com എന്ന വിലാസത്തിൽ ബന്ധപ്പെടുക.

നാദത്തിന്റെ മൂന്നാമത്തെ ഗാനോപഹാരം സംഗീതാസ്വാദകർക്കായി സമർപ്പിക്കുന്നു…

രചന : ജി നിശീകാന്ത്
സംഗീതം : രാജേഷ് രാമൻ
ഓർക്കസ്ട്രേഷൻ : സൂര്യ നാരായണൻ
ആലാപനം : ഷാരോൺ

Lyrics : G Nisikanth

Music : Rajesh Raman

Orchestration : Surya Narayan

Singer : Sharon

ഓർമ്മകൾ... (പെൺ)

ഓർമ്മകൾ ഓർമ്മകൾ
ഓർമ്മകൾ നിന്നോർമ്മകൾ
പൊഴിയും നിലാമഴയായ്
പുണരും പൂന്തെന്നലായ്
ആഴിതൻ തിരമാലയായ്
ഓർമ്മകൾ… നിന്നോർമ്മകൾ


നിഴലുകളായ് വിടപറയുകയായ്
കനവുകളീ ഋതുസന്ധ്യയിൽ
പ്രിയമൊഴികൾ കുളിരരുവികളായ്
പിടയുകയായെൻ ജീവനിൽ
വിരഹാന്ധമീ വേനലിൽ
മനസ്സിൽ നിലാവിൻ തുള്ളിയായ്
വരുനീ…. വരുനീ……


പറയുകയായ് നിൻ കഥയിതിലെ
ഇണതിരയും പുലർമൈനകൾ
പൊഴിയുകയായ് മഴമുകിലുകൾ നിൻ
സ്മരണകളിൽ ചുടുകണ്ണുനീർ
യുഗമാകിലും ഞാൻ കാത്തിടാം
അരികിൽ കിനാവിൻ തൂവലായ്
വരുനീ…. വരുനീ……