Ashiakrish

Ashiakrish's picture

എന്റെ പ്രിയഗാനങ്ങൾ

 • സുമുഹൂർത്തമായ് സ്വസ്തി

  സുമുഹൂർത്തമായ്...
  സ്വസ്തി.. സ്വസ്തി... സ്വസ്തി..
  സൂര്യചന്ദ്രന്മാർക്കിരിപ്പിടമാകുമെൻ രാമസാമ്രാജ്യമേ..
  ദേവകളേ.. മാമുനിമാരേ.. സ്‌നേഹതാരങ്ങളേ..
  സ്വപ്നങ്ങളേ.. പൂക്കളേ.. വിടയാകുമീ വേളയിൽ
  സ്വസ്തി.. സ്വസ്തി.. സ്വസ്തി..

  ത്രയം‌ബകം വില്ലൊടിയും മംഗളദുന്ദുഭി നാദവുമായ്
  മിഥിലാപുരിയിലെ മൺ‌കിടാവിനു രാജകലയുടെ
  വാമാങ്കമേകിയ കോസലരാജകുമാരാ..
  സുമുഹൂർത്തമായ്.. സ്വസ്തി.. സ്വസ്തി.. സ്വസ്തി..

  ആത്മനിവേദനമറിയാതെ എന്തിനെൻ
  മുദ്രാംഗുലീയം വലിച്ചെറിഞ്ഞൂ..
  രാഗചൂഡാമണി ചെങ്കോൽത്തുരുമ്പിലങ്ങെന്തിനു
  വെറുതെ പതിച്ചു വച്ചൂ..
  കോസലരാജകുമാരാ....

  എന്നെ ഈ ഞാനായ് ജ്വലിപ്പിച്ചുണർത്തിയോരഗ്നിയേപ്പോലും
  അവിശ്വസിച്ചെങ്കിലും കോസലരാജകുമാരാ.. രാജകുമാരാ...
  എന്നുമാ സങ്കൽപ്പ പാദപത്മങ്ങളിൽ
  തലചായ്ച്ചു വെച്ചേ ഉറങ്ങിയുള്ളൂ..
  സീത ഉറങ്ങിയുള്ളൂ...

  പിടയ്ക്കുന്നു പ്രാണൻ വിതുമ്പുന്നു ശോകാന്തരാമായണം
  ദിഗന്തങ്ങളിൽ മയങ്ങുന്നിതാശാപാശങ്ങൾ..
  അധർമ്മം നടുങ്ങുന്ന മാർത്താണ്ഡപൗരുഷം
  രാമശിലയായ് കറുത്തുവോ കൽ‌പ്പാന്തവാരിയിൽ..

  അമ്മേ.. സർവ്വംസഹയാം അമ്മേ..
  രത്നഗർഭയാം അമ്മേ...
  ത്രേതായുഗത്തിന്റെ കണ്ണുനീർമുത്തിനെ
  നെഞ്ചോട് ചേർത്തു പുണർന്നെടുക്കൂ...
  സുമുഹൂർത്തമായ്...
  സ്വസ്തി.. സ്വസ്തി.. സ്വസ്തി...

  .

 • പ്രിയമുള്ളവളേ നിനക്കു വേണ്ടി

  പ്രിയമുള്ളവളേ.....
  പ്രിയമുള്ളവളേ നിനക്കു വേണ്ടി
  പിന്നെയും നവ സ്വപ്നോപഹാരം ഒരുക്കീ
  ഒരുക്കീ ഞാൻ
  നിനക്കു വേണ്ടി മാത്രം
  പ്രിയമുള്ളവളേ....

  ശാരദ പുഷ്പ വനത്തിൽ വിരിഞ്ഞൊരു
  ശതാവരി മലർ പോലെ(ശാരദ)
  വിശുദ്ധയായ്‌ വിടർന്നു നീയെന്റെ
  വികാര രജാങ്കണതിൽ(വിശുദ്ധയായ്‌ )
  വികാര രജാങ്കണത്തിൽ
  (പ്രിയമുള്ളവളേ)

  പാലൊളി ചന്ദ്രനും പാതിര കാറ്റും
  പതുങ്ങി നിൽപൂ ചാരെ(പാലൊളി )
  ഹൃദയവും ഹൃദയവും തമ്മിൽ
  പറയും കഥകൾ കേൾക്കാൻ
  പറയും കഥകൾ കേൾക്കാൻ
  (പ്രിയമുള്ളവളേ)

 • പുലരിത്തൂമഞ്ഞ് തുള്ളിയിൽ

  പുലരിത്തൂമഞ്ഞുതുള്ളിയിൽ
  പുഞ്ചിരിയിട്ടു പ്രപഞ്ചം..
  ഭാരം താങ്ങാനരുതാതെ
  നീർമണി വീണുടഞ്ഞു..
  വീണുടഞ്ഞു...

  മണ്ണിൻ ഈറൻ മനസ്സിനെ
  മാനം തൊട്ടുണർത്തീ...
  വെയിലിൻ കയ്യിൽ അഴകോലും
  വർണ്ണചിത്രങ്ങൾ മാഞ്ഞു..
  വർണ്ണചിത്രങ്ങൾ മാഞ്ഞൂ...

  (പുലരി)

  കത്തിത്തീർന്ന പകലിന്റെ
  പൊട്ടും പൊടിയും ചാർത്തീ...
  ദുഃഖസ്മൃതികളിൽ നിന്നല്ലോ
  പുലരി പിറക്കുന്നൂ വീണ്ടും..
  പുലരി പിറക്കുന്നൂ വീണ്ടും...

  (പുലരി)

   

   

  .

 • അനുവാദമില്ലാതെ അകത്തുവന്നു


  അനുവാദമില്ലാതെ അകത്തുവന്നു.. നെഞ്ചിൽ
  അടച്ചിട്ട മണിവാതിൽ നീ തുറന്നു....
  കൊട്ടിയടച്ചൊരെൻ കൊട്ടാരവാതിലെല്ലാം
  പൊട്ടിച്ചിരിത്താക്കോലിട്ടു നീ തുറന്നു....

  അനുരാഗശാലിനീ നീ വന്ന നേരത്തിൽ
  ആരാധന വിധികൾ ഞാൻ മറന്നു...
  ഉള്ളിലെ മണിയറയിൽ മുല്ലമലർമെത്തയിൻ‍മേൽ
  കള്ള ഉറക്കം നടിച്ചു നീ കിടന്നു...


  ഞാൻ വന്നിരുന്നതറിയാതെ സ്വപ്നത്തിൻ
  പട്ടുവിരി കൊണ്ടു നീ മൂടിക്കിടന്നു...
  എന്റെ ചുടുനിശ്വാസങ്ങൾ നിൻകവിളിൽ പതിച്ചനേരം
  തെന്നലെന്നു നിനച്ചു നീ കണ്ണടച്ചു...

   

   

   

  .

 • ചന്ദ്രബിംബം നെഞ്ചിലേറ്റും

  ചന്ദ്ര ബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ
  എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ്‌ (ചന്ദ്ര)
  കാളിദാസൻ കണ്ടെടുത്ത കന്നി മാനെ
  നിൻ കണ്ണിൽ എന്റെ കൊമ്പ്‌ കൊണ്ടതെന്തിനാണ്‌
  ആ...ആ....ആ..


  മയക്കുന്ന മയിൽ പീലി മിഴിയിണകൾ
  മന്മദന്റെ മലരമ്പിൻ ആവനാഴികൾ
  മന്ദഹാസ മഴയിൽ ഞാൻ നനഞ്ഞുവല്ലൊ
  നിന്റെ മനസ്സെന്ന പുഴയിൽ ഞാൻ കുളിചുവല്ലൊ
  (ചന്ദ്ര)


  കുടകിലെ വസന്തമായ്‌ വിടർന്നവൾ നീയെൻ
  കരളിലെ പുത്തരിയായി നിറഞ്ഞവൾ നീ (കുടകിലെ)
  എന്റെ ലോകം വാനം പൊലെ വളർന്നുവല്ലൊ
  എൻ ഹൃദയം തിങ്കളെ പോൽ തെളിഞ്ഞുവല്ലൊ
  (ചന്ദ്ര)

 • കല്പാന്തകാലത്തോളം

  കല്പാന്തകാലത്തോളം കാതരേ നീയെൻ മുന്നിൽ
  കൽഹാരഹാരവുമായ് നിൽക്കും..
  കല്യാണരൂപനാകും കണ്ണന്റെ കരളിനെ
  കവർന്ന രാധികയെ പോലെ..
  കവർന്ന രാധികയെ പോലെ...

  കണ്ണടച്ചാലുമെന്റെ കണ്മുന്നിൽ ഒഴുകുന്ന
  കല്ലോലിനിയല്ലോ നീ...
  കന്മദപ്പൂ വിടർന്നാൽ കളിവിരുന്നൊരുക്കുന്ന
  കസ്തൂരിമാനല്ലോ നീ...
  കസ്തൂരിമാനല്ലോ നീ...

  കർപ്പൂരമെരിയുന്ന കതിർമണ്ഡപത്തിലെ
  കാർത്തികവിളക്കാണു നീ...
  കദനകാവ്യം പോലെ കളിയരങ്ങിൽ കണ്ട
  കതിർമയി ദമയന്തി നീ...
  കതിർമയി ദമയന്തി നീ


  .

 • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

  സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

  നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
  ദുഃഖസിംഹാസനം നല്‍കി
  തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
  ഭഗ്നസിംഹാസനം നല്‍കീ
  നഷ്ടസ്വര്‍ഗ്ഗങ്ങളേ....

  മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
  മായാമയൂരമിന്നെവിടെ -കല്‍പനാ
  മഞ്ജു മയൂരമിന്നെവിടെ
  അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
  ആഷാഢ പൂജാരിയെവിടെ
  അകന്നേ പോയ്‌ മുകില്‍
  അലിഞ്ഞേ പോയ്‌
  അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

  കരളാലവളെന്‍ കണ്ണീരു കോരി
  കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
  സുന്ദര കവനങ്ങള്‍ തിരുകി
  കൊഴിഞ്ഞൊരാ വീഥിയില്‍
  പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
  വീണപൂവായവള്‍ പിന്നേ
  അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
  അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

  നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
  ദുഃഖസിംഹാസനം നല്‍കി
  തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
  ഭഗ്നസിംഹാസനം നല്‍കീ

 • ദൂരെ ദൂരെ സാഗരം തേടി - F

  ദൂരെ ദൂരെ സാഗരം തേടി
  പോക്കുവെയിൽ പൊൻനാളം
  ഈറനായ് നിലാവിൻ ഇതളും
  താനേ തെളിഞ്ഞ രാവും
  ദൂരെ ദൂരെ സാഗരം തേടി
  പോക്കുവെയിൽ പൊൻനാളം

  മഴനീർത്തുള്ളിയെ മുത്തായ് മാറ്റും
  നന്മണിച്ചിപ്പിയെ പോലെ
  നന്മണിച്ചിപ്പിയെ പോലെ
  നറുനെയ് വിളക്കിനെ താരകമാക്കും
  സാമഗാനങ്ങളെ പോലെ
  സാമഗാനങ്ങളെ പോലെ
  ദൂരെ ദൂരെ സാഗരം തേടി
  പോക്കുവെയിൽ പൊൻനാളം

  ആശാകമ്പളം താമരനൂലാൽ
  നെയ്യുവതാരാണോ
  നെയ്യുവതാരാണോ
  ഒരു സാന്ത്വനത്തിന്റെ മൗനമോ
  ഒരു സാന്ത്വനത്തിന്റെ മൗനമോ
  പഞ്ചവർണ്ണക്കിളിപ്പാട്ടോ
  പഞ്ചവർണ്ണക്കിളിപ്പാട്ടോ

  ദൂരെ ദൂരെ സാഗരം തേടി
  പോക്കുവെയിൽ പൊൻനാളം
  ഈറനായ് നിലാവിൻ ഇതളും
  താനേ തെളിഞ്ഞ രാവും
  ദൂരെ ദൂരെ സാഗരം തേടി
  പോക്കുവെയിൽ പൊൻനാളം

 • വെണ്ണിലാവോ ചന്ദനമോ

  മാനത്തെ ചിറകുള്ള കരിങ്കുഴലീ
  മഴമണി പൊഴിഞ്ഞെന്റെ പുഴ നിറഞ്ഞൂ
  കുന്നിമണിമുത്തു വീണു കര കവിഞ്ഞു
  കതിരൊളി നിറഞ്ഞെന്റെ കളമൊരുങ്ങീ
  പൂ കൊണ്ട് തിരുമുറ്റം മൂടി നിന്നു
  തിരുമുറ്റത്തൊരു കിളി പദം പറഞ്ഞൂ

  വെണ്ണിലാവോ ചന്ദനമോ കണ്ണനുണ്ണീ നിന്നഴകിൽ
  കനവിലെന്തേ പാൽമഴയോ കന്നിരാവോ കാർമുകിലോ
  നീലവാർമുടിയിൽ മയിൽപ്പീലിയോ പൂവോ
  മൊഴിയോ - കിന്നാരക്കിലുങ്ങലോ
  ചിരിയോ - മിഴിയിലൊഴുകിയ നോവു മാഞ്ഞതോ

  (വെണ്ണിലാവോ)

  കുഞ്ഞുറങ്ങാൻ - പാട്ടു മൂളൂം
  തെന്നലായെൻ - കുഞ്ഞു മോഹം
  സ്നേഹരാഗമെന്നിൽ പാലാഴിയായ് തുളുമ്പി
  കുഞ്ഞുണർന്നാൽ - പുഞ്ചിരിക്കും
  പുലരിയായെൻ - സൂര്യജന്മം
  എന്റെ‍‌ നെഞ്ചിലൂറും ആനന്ദമായ് വസന്തം
  നിന്റെ ചാരുതയോ ഒഴുകും മോഹലയമായ്
  കളിവീണയെവിടെ താളമെവിടെ എന്റെ പൊന്നുണ്ണീ
  ഇതു നിന്റെ സാമ്രാജ്യം

  (വെണ്ണിലാവോ)

  കണ്ടുനിൽക്കെ - പിന്നിൽ നിന്നും
  കനകതാരം - മുന്നിൽ വന്നോ
  ഏതു രാജകലയിൽ ഞാനമ്മയായ് നിറഞ്ഞു
  എന്നുമെന്നും - കാത്തു നിൽക്കെ
  കൈവളർന്നോ - മെയ്‌വളർന്നോ
  ഏതപൂർവ്വഭാവം നിൻ കൗതുകങ്ങളായ്
  കാൽച്ചിലങ്കകളേ മൊഴിയൂ ജീവതാളം
  കളിവീടൊരുങ്ങി പൂവരമ്പിൽ മഞ്ഞു‍ മായാറായ്
  ഇനിയാണു പൂക്കാലം

  (വെണ്ണിലാവോ)

 • വാതിൽപ്പഴുതിലൂടെൻ മുന്നിൽ

  വാതിൽപ്പഴുതിലൂടെൻ‌മുന്നിൽ കുങ്കുമം
  വാരിവിതറും ത്രിസന്ധ്യ പോകേ
  അതിലോലമെൻ ഇടനാഴിയിൽ നിൻ‌ കള-
  മധുരമാം കാലൊച്ച കേട്ടു (2)
  ( വാതിൽപ്പഴുതിലൂടെൻ )

  ഹൃദയത്തിൻ തന്തിയിലാരോ വിരൽതൊടും
  മൃദുലമാം നിസ്വനം പോലെ
  ഇലകളിൽ ജലകണമിറ്റുവീഴും പോലെൻ
  ഉയിരിൽ അമൃതം തളിച്ച പോലെ
  തരളവിലോലം നിൻ കാലൊച്ചകേട്ടു ഞാൻ
  അറിയാതെ കോരിത്തരിച്ചു പോയി (2)
  ( വാതിൽപ്പഴുതിലൂടെൻ )

  ഹിമബിന്ദു മുഖപടം ചാർത്തിയ പൂവിനെ
  മധുകരൻ നുകരാതെയുഴറും പോലെ
  അരിയനിൻ കാലൊച്ച ചൊല്ലിയ മന്ത്രത്തിൻ
  പൊരുളറിയാതെ ഞാൻ നിന്നു
  നിഴലുകൾ കളമെഴുതുന്നൊരെൻ മുന്നിൽ
  മറ്റൊരു സന്ധ്യയായി നീ വന്നു (2)
  ( വാതിൽപ്പഴുതിലൂടെൻ )

Entries

Post datesort ascending
Artists ബിജു പൗലോസ് Sat, 20/02/2021 - 09:06
Lyric നീലമാലാഖേ (സ്റ്റുഡിയോ വേർഷൻ) ബുധൻ, 17/02/2021 - 16:48
Artists പ്രജിൻ മാട്ടൂൽ ബുധൻ, 17/02/2021 - 16:30
Artists മധു കല കാരിയിൽ ബുധൻ, 17/02/2021 - 16:28
Artists ദിനിൽ ചെറുവത്തൂർ ബുധൻ, 17/02/2021 - 16:26
Artists പ്രശാന്ത് ഭവാനി ബുധൻ, 17/02/2021 - 16:25
Artists അഭിലാഷ് കരുണാകരൻ ബുധൻ, 17/02/2021 - 16:23
Artists ഉപേന്ദ്രൻ മടിക്കൈ ബുധൻ, 17/02/2021 - 16:22
Film/Album മോപ്പാള ബുധൻ, 17/02/2021 - 16:15
Artists മാസ്റ്റർ ദേവനന്ദൻ ബുധൻ, 17/02/2021 - 16:14
Artists പ്രജ്ഞ ആർ കൃഷ്ണ ബുധൻ, 17/02/2021 - 16:12
Artists ഋതേഷ് അരമന ബുധൻ, 17/02/2021 - 16:11
Artists കെ എൻ ബേത്തൂർ ബുധൻ, 17/02/2021 - 16:07
ബാനർ വനശ്രീ ക്രിയേഷൻസ് ബുധൻ, 17/02/2021 - 16:05
Artists ശേഖർ സുധീർ Mon, 15/02/2021 - 23:09
Lyric കാട്ടുനീരിൻ ചാലിലായി Mon, 15/02/2021 - 19:36
Artists സെൽജുക് റുസ്തം Mon, 15/02/2021 - 19:32
Artists ശിവ ഒടയംചാൽ Mon, 15/02/2021 - 19:30
Artists ശ്രീ ദിവ്യ Sun, 14/02/2021 - 11:18
Film/Album ജനഗണമന Sun, 14/02/2021 - 11:04
നിർമ്മാണം രവീന്ദ്രൻ ചെറ്റത്തോട് Sun, 14/02/2021 - 00:17
നിർമ്മാണം ജോസഫ് എബ്രഹാം Sun, 14/02/2021 - 00:15
Artists സുരേഷ് മോഹൻ Sun, 14/02/2021 - 00:12
Artists ഹുസൈൻ സമദ് Sun, 14/02/2021 - 00:11
Artists ഫിറോസ് ഖാൻ Sun, 14/02/2021 - 00:09
Film/Album മേരീ ആവാസ് സുനോ Sat, 13/02/2021 - 21:41
Film/Album സർക്കാസ് സിർക 2020 Sat, 13/02/2021 - 14:51
നിർമ്മാണം പോൾ കറുകപ്പിള്ളിൽ Sat, 13/02/2021 - 14:34
നിർമ്മാണം സിജോ പീറ്റർ Sat, 13/02/2021 - 14:31
നിർമ്മാണം മനു മട്ടമന Sat, 13/02/2021 - 14:30
നിർമ്മാണം റോണിലാൽ ജെയിംസ് Sat, 13/02/2021 - 14:29
നിർമ്മാണം ഡിജോ കുര്യൻ Sat, 13/02/2021 - 14:28
Artists ചെറിൻ പോൾ Sat, 13/02/2021 - 14:17
ബാനർ നേഷൻവൈഡ് പിക്ചേർസ് Sat, 13/02/2021 - 14:15
Artists നമിത കൃഷ്‌ണമൂർത്തി വെള്ളി, 12/02/2021 - 10:49
നിർമ്മാണം ദീപക് ദിലീപ് പവാർ വെള്ളി, 12/02/2021 - 10:43
Artists എബ്രഹാം ജോസഫ് വെള്ളി, 12/02/2021 - 10:39
Artists ഗോപികൃഷ്ണ വർമ്മ വെള്ളി, 12/02/2021 - 10:37
Artists ബാലശങ്കർ വേണുഗോപാൽ ബുധൻ, 10/02/2021 - 08:39
Artists രാഹുൽ രവി Mon, 08/02/2021 - 11:37
Film/Album വിലായത് ബുദ്ധ Sun, 07/02/2021 - 11:53
Film/Album 1921 പുഴ മുതൽ പുഴ വരെ വെള്ളി, 05/02/2021 - 11:49
Artists ഡോ ജഗദ് ലാൽ ചന്ദ്രശേഖരൻ വെള്ളി, 05/02/2021 - 11:46
Artists സുർജിത് എസ് പൈ ബുധൻ, 03/02/2021 - 14:29
Artists ശിവ സായ് ബുധൻ, 03/02/2021 - 14:07
Film/Album ഗഗനചാരി ബുധൻ, 03/02/2021 - 13:53
Artists രമ്യ കിഷോർ ചൊവ്വ, 02/02/2021 - 23:58
Film/Album ഇരുട്ട് ചൊവ്വ, 02/02/2021 - 23:56
Lyric കുറുവാൽ കുരുവി* Sun, 31/01/2021 - 09:44
Artists ഹർഷവർദ്ധൻ രാമേശ്വർ Sat, 30/01/2021 - 10:30

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഹന്ന Sat, 27/02/2021 - 01:08 Comments opened
ഗ്രാമഫോൺ വെള്ളി, 26/02/2021 - 22:40 നിയാസ് ബക്കർ ചേർത്തു.
ചന്ദനശിലയിൽ കാമനുഴിഞ്ഞത് വെള്ളി, 26/02/2021 - 22:08 Comments opened
അഖില ശശിധരൻ വെള്ളി, 26/02/2021 - 09:42 ഫോട്ടോ
ഇന്നലെകൾ ഇതു വഴിയേ പോയി വ്യാഴം, 25/02/2021 - 00:35 വീഡിയോ
സി ഒ ആന്റോ ബുധൻ, 24/02/2021 - 13:05 ഫോട്ടോ
താളം പോയ് ചൊവ്വ, 23/02/2021 - 19:32 വരികൾ ചേർത്തു
ജേക്സ് ബിജോയ് ചൊവ്വ, 23/02/2021 - 19:25 ഫോട്ടോ
ജോസഫ് Sat, 20/02/2021 - 22:18 Comments opened
മീശമാധവൻ Sat, 20/02/2021 - 22:04
കുഞ്ഞു കുഞ്ഞാലിക്ക് Sat, 20/02/2021 - 09:06 രാഗം
ബിജു പൗലോസ് Sat, 20/02/2021 - 09:06
ഭാഗ്യലക്ഷ്മി വെള്ളി, 19/02/2021 - 09:30 ഫോട്ടോ
വിനായക് ശശികുമാർ വെള്ളി, 19/02/2021 - 09:18 Comments opened
രാജേഷ് ഹെബ്ബാര്‍ വെള്ളി, 19/02/2021 - 09:14 ഫോട്ടോ
അർബ്ബാസ് ഖാൻ വെള്ളി, 19/02/2021 - 02:10 ഫോട്ടോ
സെൽജുക് റുസ്തം വ്യാഴം, 18/02/2021 - 22:53 ഫോട്ടോ
എം വി സുരേഷ്ബാബു വ്യാഴം, 18/02/2021 - 11:19 ഫോട്ടോ
ഐ ജി - ഇൻസ്പെക്ടർ ജനറൽ വ്യാഴം, 18/02/2021 - 11:15 Comments opened
അംബരീഷ് വ്യാഴം, 18/02/2021 - 00:49
മോപ്പാള ബുധൻ, 17/02/2021 - 20:44 പുതുതായി ചേർത്തു.
റാം രാഘവ് ബുധൻ, 17/02/2021 - 20:42 ഫോട്ടോ
മനോഹരം ബുധൻ, 17/02/2021 - 20:34 Comments opened
നീലമാലാഖേ (സ്റ്റുഡിയോ വേർഷൻ) ബുധൻ, 17/02/2021 - 17:23 വരികൾ ചേർത്തു
നീലമാലാഖേ ബുധൻ, 17/02/2021 - 16:48 പുതുതായി ചേർത്തു.
പ്രജിൻ മാട്ടൂൽ ബുധൻ, 17/02/2021 - 16:30 Newly added
മധു കല കാരിയിൽ ബുധൻ, 17/02/2021 - 16:28 Newly added.
ദിനിൽ ചെറുവത്തൂർ ബുധൻ, 17/02/2021 - 16:26 Newly added.
പ്രശാന്ത് ഭവാനി ബുധൻ, 17/02/2021 - 16:25 Newly added.
അഭിലാഷ് കരുണാകരൻ ബുധൻ, 17/02/2021 - 16:23 Newly added.
ഉപേന്ദ്രൻ മടിക്കൈ ബുധൻ, 17/02/2021 - 16:22 Newly added.
നിഖിൽ സെബാസ്റ്റ്യൻ ബുധൻ, 17/02/2021 - 16:18 ഫോട്ടോ
മാസ്റ്റർ ദേവനന്ദൻ ബുധൻ, 17/02/2021 - 16:14 Newly added.
പ്രജ്ഞ ആർ കൃഷ്ണ ബുധൻ, 17/02/2021 - 16:12 Added newly.
ഋതേഷ് അരമന ബുധൻ, 17/02/2021 - 16:11 Newly added.
കെ എൻ ബേത്തൂർ ബുധൻ, 17/02/2021 - 16:07 Newly added.
വനശ്രീ ക്രിയേഷൻസ് ബുധൻ, 17/02/2021 - 16:05 Newly added.
കേശവ് വിനോദ് ബുധൻ, 17/02/2021 - 15:40 Photo
രാജീവ് കോവിലകം ബുധൻ, 17/02/2021 - 15:19 Comments opened
ഷട്ടർ ബുധൻ, 17/02/2021 - 13:16 Comments opened
സ്വപാനം ബുധൻ, 17/02/2021 - 13:13 Comments opened
അനൂപ് ശങ്കർ ബുധൻ, 17/02/2021 - 12:04 യൂട്യൂബ് ലിങ്ക്.
ഗോപികൃഷ്ണ വർമ്മ ബുധൻ, 17/02/2021 - 11:52 ഫോട്ടോ
കീർത്തി ഗോപിനാഥ് ബുധൻ, 17/02/2021 - 08:26 ഫോട്ടോ
ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ് ചൊവ്വ, 16/02/2021 - 19:25 വീഡിയോ
സുമ സ്കറിയ ചൊവ്വ, 16/02/2021 - 18:09 ഫോട്ടോ
യദുകുലമുരളീ ഹൃദയമായ് ചൊവ്വ, 16/02/2021 - 18:03 ഗായകനെ ചേർത്തു.
കെ കൃഷ്ണകുമാർ ചൊവ്വ, 16/02/2021 - 18:01 ഫോട്ടോ
ജൂനിയർ മാൻഡ്രേക്ക് ചൊവ്വ, 16/02/2021 - 14:58 ഡബ്ബിങ് തിരുത്തി.
പൂക്കാലം വരവായി ചൊവ്വ, 16/02/2021 - 14:55 നിശ്ചലഛായാഗ്രഹണം തിരുത്തി

Pages