എൽ പി ആർ വർമ്മ

Name in English: 
LPR Varma
എൽ പി ആർ വർമ്മ
Date of Birth: 
ബുധൻ, 17/02/1926
Date of Death: 
Sunday, 6 July, 2003

ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരത്തിൽ  വാസുദേവന്‍ നംബൂതിരിപ്പാടിന്‍റേയും മംഗലാഭായിയുടേയും മകനായി 1926 ഫിബ്രുവരിയിലാണ്‌ എല്‍.പി.ആര്‍.വര്‍മ്മ ജനിച്ചത്‌.ചങ്ങനാശ്ശേരി എന്‍.എസ്‌.എസ്‌. സ്കൂളില്‍ എസ്‌.എസ്‌.എല്‍സി.വരെ പഠിച്ചു. മാവേലിക്കര വീരമണി അയ്യരുടേയും തിരുവനന്തപുരത്ത്‌ മധുരകേശവ ഭാഗവതരുടേയും ശിക്ഷണത്തില്‍സംഗീതം അഭ്യസിച്ചു. സ്വാതിതിരുനാള്‍സംഗീത അക്കാഡമിയില്‍നിന്നു ഗാനഭൂഷണം പാസ്സായി.

20 വയസ്സു മുതൽ സംഗീത കച്ചേരികള്‍ അവതരിപ്പിക്കാന്‍തുടങ്ങി. കേരളാ തീയറ്റേഴ്സ്‌, കെ.പിഏ.സി തുടങ്ങിയ നാടകസമിതികള്‍ക്കു വേണ്ടി സംഗീതസംവിധാനം ചെയ്തു. 1960 ഇല്‍പുറത്തിറങ്ങിയ 'സ്ത്രീ ഹൃദയ'മാണ്‌ ആദ്യ ചിത്രം. ആകെ ഏഴു ചിത്രങ്ങള്‍ക്കാണ്‌ അദ്ദേഹം സംഗീതമേകിയത്‌. 'ഉപാസന', 'വീടിനു പൊന്‍മണിവിളക്കു നീ' എന്നീ ഗാനങ്ങൾ അദ്ദേഹത്തിന്‍റെ സൃഷ്ടികളാണ്‌.

1978 ല്‍ശാസ്ത്രീയസംഗീതത്തിന് ‌സംഗീത നാടക അക്കാഡമി അവാര്‍ഡും, 1985 ല്‍ നാടകസംഗീത സംവിധാനത്തിനുള്ള സംസ്ഥാന അവാര്‍ഡും, 'ഒള്ളതു മതി' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക്‌ ബോംബേയിൽ  നിന്ന് ‌ഒരു അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌. ഭാര്യയുടെ പേരു് ‌മായാറാണി. അദ്ദേഹത്തിന്‌ രണ്ടാണ്‍മക്കളും രണ്ടു പെണ്‍മക്കളുമാണുള്ളത്‌.