ശ്രീജ ശ്യാം

Sreeja Shyam

പാലക്കാട് ജില്ലയിലെ പെരിങ്ങോട്, ആമക്കാവ് സ്വദേശിനിയാണ് ശ്രീജ ശ്യാം. പെരിങ്ങോട് സ്കൂളിലായിരുന്നു ശ്രീജയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നും ഫംഗ്ഷണൽ ഇംഗ്ലീഷിൽ ബിരുദം നേടി. പ്ലസ്ടു കഴിഞ്ഞ സമയത്ത് സിനിമാ സംവിധായകനും നാടക പ്രവർത്തകനുമായ എം ജി ശശിയുടെ സീരിയലിന്റെ ടൈറ്റിൽ സോംഗിൽ ശ്രീജ അഭിനയിച്ചിരുന്നു. അതിനുശേഷം ഡിഗ്രി ഫസ്റ്റ് ഇയറിനു പഠിയ്ക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ തന്നെ അനുഭവങ്ങൾ എന്ന ടെലിഫിലിമിലും അഭിനയിച്ചു. ഡിഗ്രി ഫൈനൽ പഠിയ്കുമ്പോൾ പ്രിയനന്ദൻ സംവിധാനം ചെയ്ത അത് മന്ദാരപ്പൂവല്ല എന്ന സിനിമയിൽ അഭിനയിച്ചെങ്കിലും ആ സിനിമ പുറത്തിറങ്ങിയില്ല.

ഡിഗ്രി കഴിഞ്ഞതിനുശേഷം ശ്രീജ തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ജേർണലിസത്തിൽ മാസ്റ്റർ ബിരുദം നേടി. അതിനുശേഷം ഇന്ത്യവിഷൻ ചാനലിൽ ജോലിയിൽ പ്രവേശിച്ചു. കുറച്ചു. കുറച്ചുകാലം അവിടെ ജോലി എടുത്തതിനുശേഷം മാതൃഭുമി ചാനലിൽ ചേർന്നു. അത് മന്ദാരപ്പൂവല്ല എന്ന റിലീസാകാത്ത സിനിമ കഴിഞ്ഞ് വലിയൊരു ഇടവേളയ്ക്ക് ശേഷം 2019 -ലാണ് ശ്രീജ ശ്യാം പിന്നീട് സിനിമയിലഭിനയിക്കുന്നത്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത കമല ആയിരുന്നു ശ്രീജയുടെ രണ്ടാമത്തെ സിനിമ. തുടർന്ന് മേപ്പടിയാൻ എന്ന സിനിമയിലും അഭിനയിച്ചു. വൺദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിൽ അതിഥി താരമായി അഭിനയിച്ചിരുന്നു. 2018 -ലെ മികച്ച ചാനൽ വാർത്താ അവതാരകയ്കുള്ള സംസ്ഥാന സർക്കാറിന്റെ മാധ്യമ പുരസ്കാരം ശ്രീജ ശ്യാമിന് ലഭിച്ചിട്ടുണ്ട്.