ഫഞ്ചർ ഷോപ് ഡിസൈനർ സ്റ്റുഡിയോ

Funchershop Designer Studio

വ്യത്യസ്തമായ ഡൂഡിലുകളും കാര്‍ട്ടൂണുകളും കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ കൂട്ടായ്മയാണ് ഫഞ്ചർ ഷോപ്പ്. കോഴിക്കോട് സ്വദേശിയായ അരോഷ് തേവടത്തില്‍, സുരേഷ് രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് 2016 ൽ ഫഞ്ചർ ഷോപ്പ് ആരംഭിച്ചത്. സമ്മാനം നല്‍കാനും മറ്റും സാധിക്കുന്ന ഡിസൈനര്‍ ടീ-ഷര്‍ട്ട്, പോസ്റ്ററുകള്‍, ടീ മഗ്ഗുകള്‍, നോട്ട്ബുക്ക്, ക്ലോക്ക്, ബാഡ്ജ് തുടങ്ങിയ ഉല്‍പന്നങ്ങളുടെ ഒരു ബ്രാൻഡ് തുടങ്ങുക എന്ന ഉദ്ദേശത്തോടെയാണിവർ ഒന്നിച്ചത്. ബെംഗളൂരുവിലെ ഇന്ദിരാനഗറിലാണ് ഫഞ്ചർ ഷോപ്പിന്റെ സ്റ്റൂഡിയോ. ഇവർക്കൊപ്പം ഇല്ലസ്‌ട്രേറ്റര്‍ സിനു രാജേന്ദ്രന്‍, കോപ്പി റൈറ്ററായി അര്‍ജുന്‍ കൊടോത്ത്, അക്കൗണ്ട്‌സും ഫിനാന്‍സും കൈകാര്യം ചെയ്ത് സൊണാലി സെന്‍ഗുപ്ത, ഗ്രാഫിക് ഡിസൈനർ അർജുൻ എന്നിവരടങ്ങുന്നതാണ് ഫഞ്ചർ ഷോപ്പിന്റെ ടീം. 

കുഞ്ഞെൽദൊയുടെ സംവിധായകനും ആർ ജെയുമായ മാത്തുക്കുട്ടിയുമായുള്ള ആരോഷിന്റെ സൗഹൃദമാണ് ഫഞ്ചർ ഷോപ്പിനെ സിനിമയിൽ എത്തിച്ചത്. തന്റെ ആദ്യ സിനിമയിൽ ഫഞ്ചർ ഷോപ്പിനെ പോസ്റ്റർ ഡിസൈനിംഗിനായി മാത്തുക്കുട്ടി ക്ഷണിക്കുകയായിരുന്നു.