ബാബുരാജ് കോഴിക്കോട്

Baburaj Kozhikode

1963 ൽ ആലപ്പുഴ വാഴപ്പള്ളിയിലാണ് ബാബുരാജ് ജനിച്ചതെങ്കിലും തൃശൂരിലാണ് തന്റെ സജീവമായ കലാപ്രവര്‍ത്തനം ആരംഭിച്ചത്. നാടകരംഗത്ത് നിന്ന് പിന്നെ അദ്ദേഹം സിനിമ, സീരിയല്‍ രംഗങ്ങളിൽ സജീവമായി. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, സിഐഎ, മാസ്റ്റര്‍പീസ്, ഗുണ്ട ജയന്‍, ബ്രേക്കിങ്ങ് ന്യൂസ്, മനോഹരം, അര്‍ച്ചന 31 നോട്ട് ഔട്ട് തുടങ്ങിയ നിരവധി മലയാള സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ഇദ്ദേഹം കായംകുളം കൊച്ചുണ്ണി, മിന്നുകെട്ട്, നന്ദനം, അയ്യപ്പനും വാവരും, തച്ചോളി ഒതേനന്‍, ഹരിചന്ദനം, കുഞ്ഞാലി മരക്കാര്‍ തുടങ്ങിയ നിരവധി ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

അഭിനയം, തിരക്കഥ, കലാസംവിധാനം, നാടക സംവിധാനം, ലൈറ്റ് ഡിസൈനിങ് തുടങ്ങിയ രംഗങ്ങളിലെല്ലാം  വ്യക്തി മുദ്ര പഠിപ്പിച്ചിട്ടുള്ള ഇദ്ദേഹം ഹൃദയാഘാതം മൂലം 2022 ജൂലായ് 31 ആം തിയതി ഇദ്ദേഹം തന്റെ 59 ആം വയസ്സിൽ കോഴിക്കോട് മാനിപുരത്തിന് സമീപം കുറ്റൂർചാലിൽ വെച്ച് അന്തരിച്ചു. നാടക പ്രവര്‍ത്തകയായ സന്ധ്യാ ബാബുരാജാണ് ഭാര്യ. ബിഷാൽ ഏക മകനാണ്.