ഭാനുമതി പയ്യന്നൂർ

Bhanumathi Payyanur

കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് രാവണേശ്വരം സ്വദേശിനി. ഭാഗവതരായിരുന്ന അച്ഛൻ കണ്ണൻ പണിക്കർ, മാണിയമ്മ എന്നിവരുടെ മൂത്ത മകളായി മുക്കോട് എന്ന സ്ഥലത്ത് 1958 ഡിസംബർ നാലിന് ജനിച്ചു. ഒൻപതാം ക്ലാസ് വരെ പഠിച്ച ശേഷം വിവാഹം കഴിച്ചു. പതിമൂന്നാമത്തെ വയസിലാണ് ആദ്യമായി നാടകം അഭിനയിച്ചത്. പഠിച്ച സ്കൂളിൽ വച്ച് അധ്യാപകരുടെ പ്രോത്സാഹനത്തിലായിരുന്നു തുടക്കം. പിന്നീട് അമൈച്വർ നാടകങ്ങളിലൂടെ പ്രൊഫഷണൽ നാടക വേദികളിൽ സജീവമായി. ഇബ്രാഹിം വേങ്ങരയുടെ കോഴിക്കോട് ചിരന്തന, കോഴിക്കോട് വിശ്വകല തുടങ്ങിയ ട്രൂപ്പുകളിൽ പിന്നീട് പ്രൊഫഷണൽ വേദികളിൽ നാടകങ്ങളിൽ അഭിനേത്രിയായി തുടർന്നു.

ആദ്യത്തെ സിനിമ ഇവൻ മേഘരൂപൻ, അതിനു ശേഷം അമീബ, ഉരിയാട്ട് തുടങ്ങി ഏകദേശം 20തോളം സിനിമകളിൽ വേഷമിട്ടു. ആൻഡ്രോയിഡ് കുഞ്ഞപ്പനിലൂടെ ആണ് സിനിമാ രംഗത്ത് ശ്രദ്ധേയ ആയി മാറിയത്. സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിന് ഭാനുമതിയുടെ ഡയലോഗ് ഡെലിവറി നന്നായി ഇഷ്ടമായത് കാരണം സിനിമയിൽ ശ്രദ്ധേയമായ ഒരു ഹോം നേഴ്സിന്റെ വേഷം തന്നെ നൽകിയിരുന്നു. തുടർന്ന് വന്ന ന്നാ താൻ കേസ് കൊട് എന്ന സിനിമയിലും ഉൾപ്പെടുത്തി.

ഏകദേശം 5 ഷോട്ട് ഫിലിം,  3 ആൽബം എന്നിവയിലൊക്കെ വേഷമിട്ടു. പിന്നെ കൊറോണ കാലത്ത് ഗ്രൂപ്പ്ന് വേണ്ടി 3 ശബ്ദനാടകങ്ങൾ എഴുതി സംവിധാനം ചെയ്തു.

രണ്ട് അനുജന്മാരും അമ്മയും അച്ഛനുമടക്കം എല്ലാവരും മരണപ്പെട്ട ഭാനുമതിയുടെ മകൻ മനു പയ്യന്നൂർ നാടകപ്രവർത്തകനാണ്. മകൾ സജിത 

ഭാനുമതി പയ്യന്നൂരിന്റെ ഇന്റർവ്യൂ കഫേയിൽ വായിക്കാം - നായ കടിച്ചതാ അതോ പുലിയാ ? കാർത്യായനേച്ചി ഇവിടെയുണ്ട് - | M3DB Cafe