കോട്ടയം നസീർ

Name in English: 
Kottayam Nazeer

മലയാള ചലച്ചിത്ര നടൻ, മിമിക്രി കലാകാരൻ.  1973-ൽ കോട്ടയം ജില്ലയിലെ കറുകച്ചാലിൽ പി എസ് അസീസിന്റെയും സി വി ഫാത്തിമയുടെയും മകനായി ജനിച്ചു. വിദ്യാഭ്യാസത്തിനു ശേഷം  മിമിക്രി രംഗത്തേയ്ക്ക് തിരിഞ്ഞ കോട്ടയം റഷീദ് കേരളത്തിലെ ഏറ്റവും പ്രസിദ്ധനായ മിമിക്രി താരമായി മാറി. ചലച്ചിത്ര താരങ്ങളെയും പ്രമുഖ വ്യക്തികളെയും രൂപ ഭാവങ്ങളിലും ശബ്ദത്തിലും കൃത്യമായി അനുകരിച്ചുകൊണ്ടാണ് മിമിക്രി രംഗത്ത് കോട്ടയം നസീർ ശ്രദ്ധേയനായത്. മിമിക്സ് പരേഡിൽ മോർഫിംഗ് എന്ന വിദ്യ ആദ്യമായി അവതരിപ്പിച്ചതും നസീറാണ്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി വേദികളിൽ കോട്ടയം നസീർ മിമിക്സ് പരേഡുകൾ അവതരിപ്പിച്ചിട്ടുണ്ട്.

1993-ൽ ഓ ഫാബി എന്നചിത്രത്തിൽ ഒരു ചെറിയവേഷം ചെയ്തുകൊണ്ടാണ് കോട്ടയം നസീർ സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 1995-ൽ ഇറങ്ങിയ മിമിക്സ് ആക്ഷൻ 500 എന്ന സിനിമയിലൂടെയാണ് കോട്ടയം നസീർ ശ്രദ്ധിയ്ക്ക്പ്പെട്ടു തുടങ്ങിയത്.  കഥ പറയുമ്പോൾ, ലോകനാഥൻ ഐ എ എസ്, മാണിക്യക്കല്ല് എന്നീ സിനിമകളിൽ കോട്ടയം നസീർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കായംകുളം കണാരൻ എന്ന സിനിമയ്ക്കുവേണ്ടി തിരക്കഥ, സംഭാഷണം എന്നിവ നസീർ രചിച്ചിട്ടുണ്ട്. ഗാന്ധിനഗറിൽ ഉണ്ണിയാർച്ച എന്ന സിനിമയ്ക്കുവേണ്ടി ഒരുഗാനവും അദ്ദേഹം ആലപിച്ചിട്ടുണ്ട്. ടെലിവിഷൻ ചാനലുകളിൽ മിമിക്രി ഷോകൾ അവതരിപ്പിച്ചുകൊണ്ടും വിവിധ കോമഡി റിയാലിറ്റിഷോകളിൽ ജഡ്ജായിരുന്നുകൊണ്ടും സജീവമാണ് കോട്ടയം നസീർ.

കോട്ടയം നസീറിന്റെ ഭാര്യയുടെ പേര് ഹസീന നസീർ. രണ്ടുമക്കളാണ് അവർക്കുള്ളത്. അവരുടെ പേര് മുഹമ്മദ് നിഹാൽ