ഗോപൻ കരുമാടി

Gopan Karumadi

സിനിമ-നാടക നടൻ കരുമാടി വെള്ളേഴത്തുവീട്ടിൽ ഗോപകുമാർ എന്ന കരുമാടി ഗോപൻ അമ്പലപ്പുഴയിലെ എയ്സ് കലാസമിതിയുടെ നാടകങ്ങളിലൂടെയാണ് തന്റെ പ്രതിഭ തെളിയിച്ചത്. കാലാപാനിയടക്കം പ്രിയദർശന്റെ പതിനാറോളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഗോപൻ പ്രിയന്റെ സംവിധാനസഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. പ്രിയന്റെ സിനിമകൾ കൂടാതെ വിനയൻ, രാജീവ് കുമാർ എന്നിവരുടെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം 2021 ആഗസ്റ്റ് 10-ന് ആശുപത്രിയിൽ അന്തരിച്ചു. ഭാര്യ: ഗീതാകുമാരി, മകൻ:ഗോപീകൃഷ്ണൻ.