കെ പി ഉദയഭാനു

K P Udayabhanu
K P Udayabhanu-Singer
Date of Birth: 
തിങ്കൾ, 15 June, 1936
Date of Death: 
Sunday, 5 January, 2014
എഴുതിയ ഗാനങ്ങൾ: 1
സംഗീതം നല്കിയ ഗാനങ്ങൾ: 38
ആലപിച്ച ഗാനങ്ങൾ: 63

1936 ജൂൺ 15 നു, പാലക്കാടു ജില്ലയിലെ തരൂരിൽ, എൻ എസ് വർമ്മയുടെയും അമ്മു നേത്യാരമ്മയുടെയും മകനായി  ജനിച്ച കെ പി ഉദയഭാനു, ‘നായരു പിടിച്ച പുലിവാൽ ‘ എന്ന ചിത്രത്തിലെ  ‘എന്തിനിത്ര പഞ്ചസാര‘ എന്ന ഗാനം ആലപിച്ചുകോണ്ട് മലയാളസംഗീതലോകത്തിലേക്ക് കടന്നുവന്നു.

സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ള  അദ്ദേഹം ആകാശവാണിയിൽ സംഗീതസംവിധായകനായിരുന്നു. ‘മനസ്സിനകത്തൊരു പെണ്ണ് ‘, ‘അനുരാഗനാടകത്തിൽ ‘, ‘പെണ്ണായിപ്പിറന്നുവെങ്കിൽ ‘ .’വെള്ളീനക്ഷത്രമേ നിന്നെ നോക്കി.’ എന്നിവ അദ്ദേഹത്തിന്റെ നല്ല ഗാനങ്ങളിൽ ചിലതുമാത്രമാണ്.

2009 ലെ പത്മശ്രീ, 2004 ലെ സംഗീതനാടക അക്കാദമി ഫെലൊഷിപ്പ് , 2003 ലെ അംബേദ്കർ അക്കാഡമി അവാർഡ് , 1995 ലെ നാഷണൽ അവാർഡ് , 1982 ലെ സംഗീതസംവിധായകനുള്ള അവാർഡ് , 1987ലെ സംഗീത നാടക അക്കാദമി അവാർഡ് എന്നിവ കരസ്ഥമാക്കിയ അദ്ദേഹം , മലയാളത്തിലെ മറന്നു തുടങ്ങിയ പഴയഗാനങ്ങളെ ഓർമ്മിപ്പിച്ചെടുക്കാനായി ‘ഓൾഡ് ഈസ് ഗോൾഡ് ‘ എന്ന മ്യൂസിക്ക് ഗ്രൂപ്പിന്റെയും സ്ഥാപിച്ചു.
സ്വാതന്ത്ര്യ സമരത്തിന്റ പ്രാധാന്യം ജനങ്ങൾക്ക് മനസ്സിലാകുവാനും അത് സംഗീതത്തിൽ കൂടി പ്രചരിപ്പിക്കുവാനും വേണ്ടി "സ്വരഭാരത് " എന്ന പേരിൽ 1993..ൽ ഒരു ദേശഭക്തിഗാനസംഘം രൂപീകരിച്ചു..ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള ദേശഭക്തിഗാനങ്ങൾ കണ്ടെത്തി അവയ്ക്കു സംഗീതം നൽകി മികച്ച ഗായകരെ ഉൾപ്പെടുത്തി ,സ്വന്തം പരിശീലനത്തിൽ കൂടി രാജ്യത്തുടനീളം പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. 2007-ൽ ഈ ഗായക സംഘം വിപുലമാക്കി "സബർമതി" എന്ന പേരിൽ പരിപാടികൾ അവതരിപ്പിക്കുന്നു...

പദ്മശ്രീ പുരസ്ക്കാര ജേതാവായ ഉദയഭാനു 2014 ജനുവരി അഞ്ചിന് അന്തരിച്ചു..