രശ്മി ജയഗോപാൽ

Rashmi Jayagopal

രശ്മി ജയഗോപാൽ ബാംഗ്ലൂർ സ്വദേശിയാണ്. രശ്മിയുടെ അച്ഛൻ എച്ച് എം ടിയിൽ ഉദ്യോഗസ്ഥനായിരുന്നതിനാൽ രശ്മി ജനിച്ചതും വളർന്നതും ബാംഗ്ലൂരിലായിരുന്നു. പരസ്യചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് രശ്മി അഭിനയരംഗത്ത് തുടക്കംകുറിയ്കുന്നത്. പിന്നീട് തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. മലയാളത്തിൽ ഒരു നല്ല കോട്ടയംകാരൻ ഉൾപ്പെടെ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അമൃത ടിവിയിലെ സത്യം ശിവം സുന്ദരം എന്ന സീരിയലിലിൽ അഭിനയിച്ചുകൊണ്ടാണ് രശ്മി ടെലിവിഷൻ മേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് സൂര്യ ടിവിയിലെ കായംകുളം കൊച്ചുണ്ണിയുടെ മകൻ എന്ന സീരിയലിൽ കാക്കാത്തിയായി അഭിനയിച്ചു. അതിനുശേഷം സൂര്യയിലെ സ്വന്തം സുജാത എന്ന സീരിയലിൽ സാറാമ്മ എന്ന ക്ഥാപാത്രത്തെ അവതരിപ്പിച്ചു.

രശ്മിയുടെ ഭർത്താവ് ജയഗോപാൽ അമ്പലത്തിൽ മേൽശാന്തിയാണ്. മകൻ പ്രശാന്ത് കേശവ് ബാംഗ്ലൂരിൽ ജി ഇ സി ജെൻപാക്റ്റിൽ പ്രൊസസിംഗ് ഓഫീസറായി വർക്ക് ചെയ്യുകയാണ്. 2022 സെപ്റ്റംബർ 19 ന് രശ്മി ജയഗോപാൽ അന്തരിച്ചു.