ശ്രീവിദ്യ നായർ

Sreevidya Nair

1996 ജൂൺ 13 -ന് ബഹരിനിൽ ജോലിചെയ്യുന്ന കുഞ്ഞമ്പു നായരുടെയും വസന്ത കെ നായരുടെയും മകളായി കാസർക്കോട് ജില്ലയിലെ പെരിമ്പളയിൽ ജനിച്ചു. സ്ക്കൂൾ പഠനത്തിനുശേഷം Airocis College of Aviation and Management -ൽ നിന്നും ഏവിയേഷൻ കോഴ്സ് പാസ്സായാതിനു ശേഷം ശ്രീവിദ്യ അഭിനയരംഗഥത്തേയ്ക്കെത്തുന്നത്. ശ്രീവിദ്യ ആദ്യം അഭിനയിച്ചത് 2016 -ൽ ക്യാംപസ് ഡയറി  എന്ന സിനിമയിലായിരുന്നു.

ഒരു പഴയ ബോംബ് കഥ ആയിരുന്നു ശ്രീവിദ്യ നായരുടെ ശ്രദ്ധിക്കപ്പെട്ട ആദ്യ സിനിമ. ഒരു കുട്ടനാടൻ ബ്ലോഗ്, മാഫി ഡോണ എന്നിവയുൾപ്പെടെ അഞ്ച് ചിത്രങ്ങളിൽ ശ്രീവിദ്യ നായർ അഭിനയിച്ചിട്ടുണ്ട്. സിനിമയെക്കാൾ ശ്രീവിദ്യ ടിവി ചാനൽ ഷോകളിലൂടെയാണ് പ്രശസ്തയായത്. ഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് പരിപാടിയിലെ പ്രകടനം ശ്രീവിദ്യ നായർക്ക് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തു