ധന്യ നാഥ്

Dhanya Nath

വിശ്വനാഥന്റെയും ലീലയുടെയും മകളായി മലപ്പുറം ജില്ലയിലെ എടപ്പാളിൽ ജനിച്ചു. ധന്യ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്. കുറച്ചുകാലം അദ്ധ്യാപികയായി ജോലിചെയ്തിട്ടുണ്ട്. നാടക നടിയായിട്ടാണ് ധന്യ അഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. 2014 -ൽ ഹോംലി മീൽസ് എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിലഭിനയിച്ചുകൊണ്ടാണ് ധന്യ സിനിമാഭിനയരംഗത്ത് എത്തിയത്.

തുടർന്ന് രണ്ട് മൂന്ന് സിനിമകളിൽ കൂടി ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചതിനുശേഷം തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ഏഴ് സിനിമകളിൽ ധന്യ അഭിനയിക്കുകയും ലാൽബാഗ് എന്ന മൂവിയിൽ വസ്ത്രാലങ്കാരം ചെയ്യുകയും ചെയ്തു. നാൻപെറ്റ മകൻ എന്ന സിനിമയിൽ ഒരു ചെറിയ വേഷവും ചെയ്തിട്ടുണ്ട്.
മെയിൽ | ഫേസ്ബുക്ക്