നിധിന്യ

Nidhinya

കോഴിക്കോട് ജില്ലയിലെ കടലുണ്ടി സദേശിയായ നിധിന്യ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് എത്തിയത്. കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പഠിയ്ക്കുമ്പോൾ "ഇരുട്ടിന്റെ ആത്മാവ് " എന്ന നാടകത്തിൽ അമ്മുക്കുട്ടിയായാണ് ആദ്യമായി അരങ്ങിലെത്തിയത്. പഠനത്തിനു ശേഷം നാടക പ്രവർത്തകൻ ജയപ്രകാശ് കുളൂരിന്റെ കീഴിൽ ഗവേഷണമാരംഭിച്ച നിധിന്യ അദ്ധേഹത്തിന്റെ നാടകശാലയിൽ അഭിനയിക്കാനും തുടങ്ങി.;

2019 -ൽ മമ്മാലി എന്ന ഇന്ത്യക്കാരൻ എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് നിധിന്യ സിനിമാഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് കപ്പേളമധുരംജാക്സൺ ബസാർ യൂത്ത്ജേർണി ഓഫ് ലവ് 18+Voice of സത്യനാഥൻ എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അഭിനയിച്ചു. സിനിമകൾ കൂടാതെ "കേരള ക്രൈം ഫയൽ" എന്ന സീരീസിൽ പോലീസുകാരിയായും, "അടുപ്പ് " എന്ന വെബ്ബ് സീരീസിൽ അദ്ധ്യാപികയായും അഭിനയിച്ചിട്ടുണ്ട്. 

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഗസ്റ്റ് ലക്ചറായി ജോലി ചെയ്യുന്ന നിധിന്യ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്.