അക്ഷയ് രാധാകൃഷ്ണൻ

Name in English: 
Akshay Radhakrishnan

ആലുവ പട്ടേരിപുരം സ്വദേശി. സ്‌കൂൾ പഠനകാലത്ത് കലാരംഗത്ത് സജീവമായിരുന്നു അക്ഷയ്. കൽക്കട്ട ന്യൂസ് എന്ന ചിത്രത്തിൽ ഒരു ചെറു വേഷത്തിൽ അക്ഷയ് അഭിനയിച്ചിട്ടുണ്ട്. പന്ത്രാണ്ടാം ക്ലാസ് പഠനത്തിന് ശേഷം ചെന്നൈയിൽ ഫിലിം മേക്കിംഗ് പഠിക്കാൻ പോയി. എന്നാൽ സിനിമ ആരാലും പഠിപ്പിക്കാനാവില്ല എന്ന തിരിച്ചറിവിൽ അത് പാതി വഴി ഉപേക്ഷിച്ച് തിരികെ പോന്നു. ചെന്നൈയിൽ നിന്ന് തിരികെ എത്തിയ ശേഷം 1971: ബിയോണ്ട് ബോർഡേഴ്സ് എന്ന ചിത്രത്തിൽ വർക്ക് ചെയ്തു. ആലുവ യു സി കോളേജിൽ ഡിഗ്രിക്ക് ചേർന്ന സമയത്താണ് പതിനെട്ടാം പടിയുടെ ഒഡീഷനിൽ പങ്കെടുക്കുന്നതും സെലക്ട് ആവുന്നതും.