സോണിയ

Name in English: 
Sonia
സോണിയ
Date of Birth: 
Sat, 04/06/1977
Alias: 
ബേബി സോണിയ
സോണിയ ബോസ്

തെന്നിന്ത്യൻ ചലച്ചിത്ര നടി. സോണി ശ്രീകുമാറിന്റെയും അഞ്ജനാ ദേവിയുടെയും മകളായി 1977 ആഗസ്റ്റ് 26-ന് തമിഴ് നാട്ടിൽ ജനിച്ചു. മൂന്നാമത്തെ വയസ്സു മുതൽക്കുതന്നെ സോണിയ സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. ബാലനടിയായി മലയാളസിനിമയിലാണ് സോണിയയുടെ തുടക്കം 1978-ൽ മനോരഥം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. ബേബി സോണിയ എന്ന പേരിലാണ് അവർ അറിയപ്പെട്ടിരുന്നത്. 1984-ൽ മികച്ച ബാലനടിയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്ക്കാരത്തിന് ബേബി സോണിയ അർഹയായി. 1987-ൽ നൊമ്പരത്തിപ്പൂവ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലനടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരവും സോണിയക്കു ലഭിച്ചിട്ടുണ്ട്.

സോണിയ വലുതായതിനുശേഷം നായികയായും സഹനായികയായും സ്വഭാവനടിയായുമെല്ലാം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളം കൂടാതെ തമിഴ്,തെലുങ്കു,കന്നഡ സിനിമകളിലും സോണിയ അഭിനയിച്ചിട്ടുണ്ട്. നൂറിലധികം സിനിമകളിൽ സോണിയ അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും സജീവമാണ് സോണിയ. 

സോണിയ 2003-ൽ വിവാഹിതയായി. തമിഴ് ചലച്ചിത്ര നടൻ ബോസ് വെങ്കടിനെയാണ് സോണിയ വിവാഹം ചെയ്തത്. രണ്ടു കുട്ടികളാണ് അവർക്കുള്ളത്. തേജസ്വിൻ, ഭവതാരിണി.