ചിന്നു ചാന്ദ്നി

Chinnu Chandni

തിരുവനന്തപുരം സ്വദേശിയായ ചിന്നു . തിരുവനന്തപുരം ഓൾ സെയിന്റ്സ് പബ്ലിക് സ്‌കൂളിലും, കാർമൽ ഗേൾസ് ഹൈസ്‌കൂളിലുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. തുടർന്ന് ലിറ്ററേച്ചറിൽ ബിരുദവും തീയേറ്റർ പെർഫോമിങ് ആർട്സിൽ എം ഫിലും നേടി. സ്റ്റേജ് ആർട്ടിസ്റ്റായ ചിന്നുവിന്റെ ആദ്യത്തെ പെർഫോമൻസ്‍ മൂന്നു വയസുള്ളപ്പോൾ റ്റാൻസാനിയയിൽ വച്ചായിരുന്നു. ഫെസ്റ്റിവൽ സിനിമയായ ഷേക്ഷ്പിയറിൽ അഭിനയിച്ചിരുന്നു. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തു പരീക്ഷ എഴുതിയ ചിന്നുവിന്റെ ആദ്യ ചലച്ചിത്രം 'അനുരാഗ കരിക്കിൻവെള്ളം' ആണ്