പ്രിയംവദ കൃഷ്ണൻ

Priyamvada Krishnan

1998 ഫെബ്രുവരി 20 -ന്  ബംഗാൾ സ്വദേശിനിയായ പ്രശസ്ത നർത്തകി പല്ലവി കൃഷ്ണന്റെയും എഴുത്തുകാരനായ കെ കെ ഗോപാലകൃഷ്ണന്റെയും മകളായി തൃശ്ശൂർ ജില്ലയിലെ പൂങ്കുന്നത്ത് ജനിച്ചു. പ്രിയംവദയുടെ അച്ഛൻ കെ കെ ഗോപാലകൃഷ്ണൻ ഇപ്പോൾ കേന്ദ്ര സാംസ്കാരിക വകുപ്പിൻറെ ടാഗോർ നാഷണൽ സ്കോളറാണ്. വളരെ ചെറുപ്പത്തിലെ അമ്മ പല്ലവി കൃഷ്നുനു കീഴിൽ ക്ലാസിക്കൽ നൃത്ത പഠനം തുടങ്ങിയ പ്രിയംവദ മികച്ചൊരു ഭരതനാട്യ - മോഹിനിയാട്ട നർത്തകിയാണ്. അമ്മയോടൊപ്പം ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ പ്രിയംവദ കൃഷ്ണൻ ക്ലാസിക്കൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

തൃശ്ശൂരിലെ ദേവമാതാ സി എം ഐ പബ്ലിക്ക് സ്ക്കൂളിലായിരുന്നു  പ്രിയംവദയുടെ പ്രാഥമിക വിദ്യാഭ്യാസം. പ്ലസ്ടു പഠനത്തിനുശേഷം മോഡലിംഗ് ചെയ്യാൻ തുടങ്ങി. 2019 -ലെ മിസ് റെയ്ന ഇന്റര്‍ കോണ്‍ടിനന്റൽ ഇന്ത്യ മത്സരത്തിലെ വിജയിയായിരുന്നു. അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മോഡൽ കൂടിയാണ് പ്രിയംവദ. ചെന്നൈയിലെ എസ് ആർ എം യൂണിവേഴ്സിറ്റിയിൽ നിന്നും വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമി, തൃശ്സൂർ രംഗചേതന എന്നിവയുടെ നാടകക്കളരികളിൽ പ്രിയംവദ പരിശീലനം നേടിയിരുന്നു. ഓഡിഷനിലൂടെയാണ് പ്രിയംവദയ്ക്ക് സിനിമയിൽ അഭിനയിക്കുന്നതിനുള്ള അവസരം ലഭിച്ചത്. 2019 -ൽ ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്ത തൊട്ടപ്പൻ എന്ന ചിത്രത്തിൽ നായികയായിട്ടായിരുന്നു സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. ആദ്യ സിനിമയിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അക്കാദമി അവാർഡ് കമ്മിറ്റിയുടെ അഭിനയത്തിനുള്ള സ്പെഷ്യൽ ജൂറി മെൻഷൻ പ്രിയംവദ നേടി. തുടർന്ന് സ്റ്റേഷൻ 5, അപർണ ഐ പി എസ്, തട്ടാശ്ശേരി കൂട്ടം എന്നിവയുൾപ്പെടെ ആറ് സിനിമകളിൽ അഭിനയിച്ചു.

വിലാസം - Charulata, 16th Street Hari Nagar, Thrissur 680002, Kerala. 

Gmail

Facebook