ശ്യാം നാരായണൻ ടി കെ

Shyam Narayanan TK
Date of Birth: 
Sunday, 26 November, 1989
എഴുതിയ ഗാനങ്ങൾ: 1

1989 നവംബർ 26 -ന് ടി കെ രാമദാസിന്റെയും (റിട്ടയേഡ് ബാങ്ക് ഓഫിസർ), ഗീതയുടെയും മകനായി പാലക്കാട് ജില്ലയിലെ ചെർപ്പുള്ളശ്ശേരിയിൽ ജനിച്ചു. പെരുമാങ്ങോട് എ.എൽ.പി.എസ്, ശ്രീകൃഷ്ണപുരം ഹയർ സെക്കണ്ടറി സ്കൂൾ, മലമ്പുഴ ജവഹർ നവോദയ വിദ്യാലയ, ചെർപ്പുള്ളശ്ശേരി ഇംഗ്ലിഷ് മീഡിയം സെന്‍ട്രൽ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ശ്യാമിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ നിന്നും ബിരുദം നേടി.

സിനിമാ പാരഡൈസോ ക്ലബ് എന്ന ഫേസ്ബുക്ക്‌ കൂട്ടായ്മ വഴി സുഹൃത്തുക്കളായ ബിലഹരി, വിനീത് വാസുദേവൻ, സജിൻ ചെറുകയിൽ തുടങ്ങിയവർ ചേർന്ന്  2017 -ല്‍ ഒരുക്കിയ  പോരാട്ടം എന്ന ചിത്രത്തിൽ സബ്ടൈറ്റിൽസ് ചെയ്തുകൊണ്ടായിരുന്നു ശ്യാമിന്റെ തുടക്കം. 2020 -ൽ ഒരു മലേഷ്യൻ ടിവി ചാനലിനു വേണ്ടി ഒരുക്കിയ 'അച്ഛമ്മയ്ക്ക് ഒരു വിഷുക്കണി' എന്ന മലയാളചിത്രത്തിലൂടെ ശ്യാം ഗാനരചയിതാവായി. ഹിമാലയത്തിലെ കശ്മലൻ, കുടുക്ക് 2025, വൈ, ഒന്നാം ഭാഗം, ജീം ബൂം ഭാ, മാരത്തോൺ, മോര്‍ഗ്, പ്രാപ്പെട. എന്നിവ ശ്യാം സബ്ബ്ടൈറ്റിൽസ് ചെയ്ത സിനിമകളാണ്. ആർട്ട് ഓഫ് ഡസ്റ്റ് (Documentary) അദ്ദേഹം സബ്ബ് ടൈറ്റിൽ ചെയ്തിട്ടുണ്ട്. റോയ്, മാരത്തോൺ, സൂപ്പർ ശരണ്യ എന്നിവയുൾപ്പെടെ ഏട്ട്  സിനിമകൾക്ക് വേണ്ടി ശ്യാം ഗാനരചന നിർവ്വഹിച്ചു.

ഫീച്ചര്‍ ഫിലിംസ് കൂടാതെ നിരവധി വെബ് സീരീസുകള്‍, ഷോര്‍ട്ട് ഫിലിമുകള്‍ തുടങ്ങിയവയ്ക്കും ശ്യാം സബ്ടൈറ്റില്‍സ് ഒരുക്കിയിട്ടുണ്ട്.

ശ്യാം നാരായണന്റെ ഭാര്യ ദീപ്തി സിവിൽ എഞ്ചിനീയറാണ്. മകൾ സൂര്യചന്ദ്രതാര.