ദേവിക സഞ്ജയ്

Devika Sanjay

2003 ജനുവരി 1 ന് സോഫ്റ്റ്വെയർ എഞ്ചിനീയറായ സഞ്ജയ്യുടെയും പോലീസ് ഓഫീസറായ ശ്രീലതയുടെയും മകളായി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ജനിച്ചു. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു ദേവികയുടെ പ്രാഥമിക വിദ്യാഭ്യാസം. ഇപ്പോൾ ബാംഗ്ലൂർ ക്രൈസ്റ്റ് യുണിവേഴ്സിറ്റിയിൽ മീഡിയ ആൻഡ് കമ്യൂണിക്കേഷൻ പഠിയ്ക്കുന്നു. 2018 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെയാണ് ദേവിക അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. സത്യൻ അന്തിക്കാടിന്റെ സുഹൃത്തും പ്രശസ്ത സംവിധായകനുമായിരുന്ന ഡോക്റ്റർ ബാലകൃഷ്ണന്റെ മകൾ ദേവികയുടെ സ്ക്കൂൾ അദ്ധ്യാപികയായിരുന്നു. ആ ടീച്ചറായിരുന്നു ദേവികയുടെ പേർ സത്യൻ അന്തിക്കാടിനോട് പറയുന്നത്. തുടർന്ന് ഒരു ഓഡിഷൻ വഴി ദേവികയെ ഒരു വേഷം ചെയ്യാനായി തിരഞ്ഞെടുക്കുകയായിരുന്നു. 

അതിനുശേഷം ഖുർബാനി എന്ന സിനിമയിലാണ് അഭിനയിച്ചത്.. തുടർന്ന് 2022 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന സിനിമയിൽ ജയറാമിന്റെയും മീരാജാസ്മിന്റെയും മകളായി ദേവിക സഞ്ജയ് അഭിനയിച്ചു.