ജാസ്മിൻ മെറ്റീവിയർ

Name in English: 
Jasmine Metivier

അമേരിക്കയിലെ ബ്രൂക്‌ലിൻ -ന്യൂയോർക്ക് സ്വദേശിയായ ജാസ്മിൻ മെറ്റീവിയർ ജാസ്മിലൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.  പെർഫോർമിംഗ് ആർട്സ് സ്കൂളിലെ പഠനം പൂർത്തിയാക്കിയ  ജാസ്മിൻ ഒൻപതാം വയസ്സു മുതൽ മോഡലിംഗ് രംഗത്ത് സജീവമാണ്. മോഡലിംഗിനു പുറമേ റെക്കോർഡിംഗ്  ആർട്ടിസ്റ്റായും അഭിനേത്രിയായും പ്രവർത്തിക്കുന്നതിനിടെ യാദൃശ്ചികമായാണ് കുംബളങ്ങി നൈറ്റ്സെന്ന മലയാളം സിനിമയിൽ "നൈല"യായി വേഷമിടുന്നത്.