അരവിന്ദ് ബാബു

Aravind Babu

ബാബുവിന്റെയും ജയലക്ഷ്മിയുടെയും മകനായി ഇടുക്കി  ജില്ലയിലെ നെടുങ്കണ്ടത്താണ് അരവിന്ദ് ബാബു ജനിച്ചത്. എം ഇ എസ് ഹൈസ്‌കൂൾ വണ്ടൻമേട്, ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ആനക്കര എന്നിവിടങ്ങളിലായിരുന്നു അരവിന്ദിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം കൊച്ചി കലൂരിലുള്ള നിയോ ഫിലിം സ്കൂളിൽ നിന്നും സൗണ്ട്‌ എഞ്ചിനീയറിംഗ് പൂർത്തിയാക്കി.

2018 ലാണ് അരവിന്ദ് സിനിമാജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിൽ പ്രൊഡക്ഷൻ സൗണ്ട് റെക്കോഡിസ്റ്റായിട്ടായിരുന്നു തുടക്കം. തുടർന്ന് ഡ്രൈവിംഗ് ലൈസൻസ്സാജൻ ബേക്കറി സിൻസ് 1962 എന്നിവയുൾപ്പെടെ അഞ്ച് മലയാള ചിത്രങ്ങളിലും  സമാറ എന്ന മൾട്ടി ലാംഗേജ് സിനിമയിലും പ്രവർത്തിച്ചു.