അരുൺ വിജയ്

Arun Vijay
Date of Birth: 
Thursday, 26 July, 1990
സംഗീതം നല്കിയ ഗാനങ്ങൾ: 3

1990 ജൂലൈ 26 -ന് പാലക്കാട് ജനിച്ചു. സംഗീതാഭിരുചിയുള്ള മാതാപിതാക്കൾ വളരെ ചെറുപ്പത്തിലെത്തന്നെ അരുണിനെ സംഗീത പഠനത്തിനു ചേർത്തു. കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയയിലായിരുന്നു അരുണിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം കൊച്ചിൻ കുസാറ്റിൽ നിന്നും സിവിൽ എഞ്ചിനീയറിംഗിൽ ബിരുദമെടുത്തു. ഡോ, എം ബാലമുരളീകൃഷ്ണയുൾപ്പെടെയുള്ള സംഗീതജ്ഞ്യരിൽ നിന്നായിരുന്നു അരുണിന്റെ കർണ്ണാടക സംഗീത പഠനം.ഫാദർ തോമസ് ചക്കാലമറ്റത്തായിരുന്നു വെസ്റ്റേൺ മ്യൂസിക്കിൽ അരുണിന്റെ ഗുരു. ഉസ്താദ് സക്കീർ ഹുസൈൻ, ഹരിഹരൻ, വിജയ് പ്രകാശ്, ഉസ്താദ് ഫയാസ് ഖാൻ.... തുടങ്ങിയ പ്രഗത്ഭരായ സംഗീതജ്ഞ്യരോടൊപ്പം അരുൺ വേദികൾ പങ്കിട്ടിട്ടുണ്ട്.

അമൃത ടിവിയ്ക്ക്  വേണ്ടി ജിംഗ്ൾസ് ചെയ്തുകൊണ്ടാണ് അരുൺ സംഗീതരംഗത്ത് പ്രൊഫഷണലായി തുടക്കമിടുന്നത്. തുടർന്ന് , ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്, സ്ഥലം എന്നീ സിനിമകളിൽ മ്യൂസിക്ക് അറേഞ്ചറായി. ടാഗ്, തിരികെ, വിസ്പ്പർ, ഒരു വട്ടംകൂടി, ഒപ്പം എന്നീ ഷോർട്ട് ഫിലിമുകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. എയർ ഇന്ത്യ, ഇന്ത്യ പോസ്റ്റ്, ടാറ്റ ടീ, ഭാരത് ബെൻസ്, എന്നിവയുൽപ്പെടെയുള്ള വലിയ ബ്രാൻഡുകൾക്ക് അരുൺ ജിഗിൾസ് ചെയ്തിരുന്നു.  2019 -ൽ പ്രാണ എന്ന സിനിമയ്ക്ക സംഗീത സംവിധാനം നിർവ്വഹിച്ചുകൊണ്ട് അരുൺ സിനിമയിൽ തുടക്കംകുറിച്ചു. തുടർന്ന് മിസ്റ്റർ & മിസ്സിസ് റൗഡി, ഫ്രീഡം ഫൈറ്റ്, അറ്റെൻഷൻ പ്ലീസ്, കുക്കീസ് എന്നീ സിനിമകൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചു.