അഖിൽ വിഷ്ണു വി എസ്

Name in English: 
Akhil Vishnu VS

ഫിലിം ജേർണലിസ്റ്റും അഭിനേതാവുമായ അഖിൽ വിഷ്ണു. കോട്ടയത്ത്‌ കുമരകം എന്ന ഗ്രാമത്തിൽ സലിമോൻ ഷീല ദമ്പതികളുടെ മൂത്ത പുത്രനായി ജനനം. പ്രാഥമിക വിദ്യാഭ്യാസം എസ് കെ എം എച്ച് എസ് എസ് സ്കൂളിൽ. തുടർന്ന് കുമരകം എസ് എൻ കോളേജിൽ നിന്നും ബികോം ബിരുദവും കേരള മീഡിയ അക്കാദമിയിൽ നിന്നും ടെലിവിഷൻ ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും നേടി. ചെറുപ്പം മുതൽ ചെണ്ടമേളം അഭ്യസിച്ചു വരികയും നിരവധി പ്രോഗ്രാമുകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ചെണ്ടമേളത്തിൽ അഖിലിന് കേരളോത്സവം സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. കുമരകം കലാഭവനിലെ മിമിക്രി, മോണോആക്ട്, തുടങ്ങി കഥാരചന വരെയുള്ള മത്സരങ്ങളിൽ വിജയി ആയിരുന്നു. സ്കൂൾ തലത്തിലും യുവജനോത്സവങ്ങളിൽ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്..

കോട്ടയത്ത്‌ DEN NETWORK ന്റെ ലോക്കൽ ചാനലിൽ റിപ്പോർട്ടർ ആയി ജോലിനോക്കിയ അഖിൽ പിന്നീട് കൊച്ചിയിൽ ഒരു സിനിമ നിർമ്മാണ കമ്പനിയിൽ ഒരു വർഷം സേവനമനുഷ്ഠിച്ചു. അവിടെ നിൽക്കുന്ന സമയത്താണ് ആദ്യത്തെ സിനിമയുടെ വർക്ക് തുടങ്ങുന്നത്. ചിത്രത്തിൽ ഒരു സീനിൽ അഭിനയിക്കുകയും ആ ചിത്രത്തിന്റെ ഓൺലൈൻ കോഓർഡിനേറ്റർ ആയി പ്രവർത്തിക്കുകയും ചെയ്തു, പിന്നീട് ഒരുപാട് സിനിമകളുടെ ഭാഗമായി തുടങ്ങി. CONTENT CREATION, TROLLS IN FB & INSTA പ്രൊമോഷനിൽ ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ ഒന്നാം നമ്പർ ടീമായി വളർത്തിയെടുക്കാൻ സാധിച്ചു. ശേഷം പൈപ്പിൻ ചുവട്ടിലെ പ്രണയം,  ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഫേസ്ബുക്ക് വെബ് സീരീസായ "Supplimates" ൽ നായകൻ ആണ് അഖിൽ . കൂടാതെ ഹ്രസ്വചിത്രങ്ങളായ "നീ" , "ലാലേട്ടന്റെ ഇച്ചാക്ക" എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രങ്ങളായ ഒരു അഡാർ ലവ്, മാമാങ്കം എന്നിവയുടെ ഓൺലൈൻ കോഓർഡിനേഷന്റെ ഭാഗമാകാൻ അഖിലിന് സാധിച്ചു.
നിലവിൽ ഇപ്പോൾ ARIES GROUP OF COMPANIES എന്ന MULTINATIONAL COMPANY യിലെ INDYWOOD TV എന്ന ഓൺലൈൻ വെബ് പോർട്ടലിൽ സബ് എഡിറ്ററും, സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ജോലി ചെയ്യുന്നു. സഹോദരൻ അനന്ദു വിപ്രോ  എന്ന കമ്പനിയിൽ സോഫ്ട്‍വെയർ എൻജിനീയറാണ്...

Akhil Vishnu VS