ജിതിൻ കെ ജോസ്

Jithin K Jose

തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയിൽ കൊച്ചാലുംഗൽ ജോസ്-ലീന ദമ്പതികളുടെ മകനായി ജനിച്ചു.  സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ അമ്പൂരി,  തിരുവനന്തപുരം കുറ്റിച്ചാൽ ലൂർദ് മാതാ കോളേജ് ഓഫ് സയൻസ് ആന്റ് ടെക്നോളജി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ് എന്ന ചിത്രത്തിന് കഥയൊരുക്കിയത് ജിതിനാണ്. നിലവിൽ എറണാകുളത്ത് താമസം. സന്ധ്യയാണ് ഭാര്യ.