പ്രിയങ്ക തിമേഷ്

Priyanka Thimmesh

തിമേഷിന്റെയും ഗിരിജയുടെയും മകളായി കർണ്ണാടകയിലെ ഭദ്രാവതിയിൽ ജനിച്ചു. കമ്പ്യൂട്ടർ സയൻസിൽ ഡിപ്ലോമയാണ് പ്രിയങ്കയുടെ വിദ്യാഭ്യാസ യോഗ്യത. 2011 ൽ പ്രീതിയിണ്ട എന്ന കന്നഡ ടെലിവിഷൻ സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് പ്രിയങ്ക അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നത്. 2015 ൽ ഗാനപ്പ എന്ന കന്നഡ സിനിമയിലൂടെ സിനിമാഭിനയരംഗത്തും തുടക്കം കുറിച്ചു. അഞ്ചിലധികം കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രിയങ്ക 2018 ൽ കായംകുളം കൊച്ചുണ്ണി 2018 എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. രണ്ട് തമിഴ് ചിത്രങ്ങളിലും പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്.