സുനിൽ കെ എസ്

Sunil KS

സുനിൽ തിരുവനന്തപുരത്തു പട്ടത്ത് ജനിച്ചു, അവിടെ തന്നെ പഠിച്ചു വളർന്നു. വിഷ്വൽ മീഡിയയോടുള്ള ഇഷ്ടം കാരണം ചെന്നൈയിൽ കമ്പ്റ്റ്യൂട്ടർ ഗ്രാഫിൿസ് ആർട്ടിസ്റ്റ് ആയി ജോലി നോക്കി. കമ്പ്യൂട്ടറൈസ്ഡ് കളർ ഗ്രേഡിംഗ് വന്നപ്പോൾ അതിന്റെ തുടക്കം മുതലേ പ്രമുഖനായി. പരസ്യങ്ങൾക്കായിരുന്നു അധികവും ഗ്രേഡ് ചെയ്തത്. അക്കാലത്ത് ചെന്നൈയിലെ RGB സ്റ്റുഡിയോയിലെ അറിയപ്പെടുന്ന ഗ്രേഡിംഗ് /ഓൺലൈൻ ടെക്നിഷ്യൻ ആയിരുന്നു സുനിൽ. സുനിലിന്റെ കളർ ഗ്രേഡിംഗ് ആയിരുന്നു പരസ്യമേഖലയിൽ അക്കാലത്തെ ട്രെൻടിംഗ്.

2008 ൽ സുനിൽ പരസ്യചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു തുടങ്ങി. അന്നുമുതൽ സൗത്ത് ഇന്ത്യൻ പരസ്യ മേഖലയിലെ ലീഡിംഗ് DOP ആണ്. നാഷണൽ ലെവലിൽ ഒരുപാട് പ്രൊഡക്ഷൻ ഹൗസുകൾക്കും ഒസുനിൽ സിനിമാറ്റോഗ്രാഫർ ആയി.

പരസ്യങ്ങളിൽ നിന്നും ഒരു ഇടവേള എടുത്ത്, പരസ്യ ചിത്ര സംവിധായനായ രതീഷ് അംബാട്ടിനൊപ്പം ആദ്യ സിനിമ, കമ്മാര സംഭവം. അതിനുശേഷം രതിഷിന്റെ തന്നെ തീർപ്പ്.
പിന്നെ ബ്ലെസ്സിയുടെ ആടു ജീവിതം.

ഭാര്യ മകൻ എന്നിവർക്കൊപ്പം ചെന്നൈയിൽ താമസിക്കുന്നു.