സജിത സാവരിയ

Sajitha Saawariya

കൊല്ലം ജില്ലയിലെ മുതുപിലാക്കാടാണ് സ്വദേശം. സഹജൻ ആചാരി, സരസ്വതി അമ്മാൾ എന്നിവരാണ് മാതാപിതാക്കൾ. മുതുപിലാക്കാട്, ഭരണിക്കാവ്, ശാസ്താം കോട്ട എന്നീ സ്ഥലങ്ങളിൽ നിന്ന് സ്കൂൾ-കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പൂനെ സിംബയോസിസിൽ നിന്ന് PGDHHM കരസ്ഥമാക്കി. വി സി അഭിലാഷിന്റെ ആളൊരുക്കം എന്ന സിനിമയിലൂടെ ആണ് 2018ൽ ആദ്യമായി സിനിമയിലേക്ക്‌ വന്നത്‌. അവാർഡുകൾക്ക് അർഹമായ ആളൊരുക്കത്തിലെ സിസ്റ്റർ ജീനയെന്ന കഥാപാത്രത്തിലൂടെയാണ് സജിത തുടക്കമിടുന്നത്. തുടർന്ന് സനൽ കുമാർ ശശിധരന്റെ ഉന്മാദിയുടെ മരണം, നവാഗത സംവിധായകനായ ഗിരീഷ് നായരുടെ Alt Ctrl Del (ACD) എന്ന ചിത്രത്തിലെ നായിക വേഷം ഒക്കെ സജിതക്ക് ലഭ്യമായി. രണ്ട്‌  ഹ്രസ്വ ചിത്രങ്ങളിലും അഭിനയിച്ചു. സന്ദീപ്‌ ശശികുമാർ സംവിധാനം ചെയ്ത  #Me Too എന്ന ചിത്രത്തിൽ അഞ്ജലി എന്ന നായിക കഥാപാത്രം ചെയ്തു. ശരത്കുമാർ സംവിധാനം ചെയ്ത വെയിൽ മായും നേരത്തിലും പ്രധാന കഥാപാത്രം ചെയ്തു. അഭിനയത്തിനു പുറമേ Toilet: The Men's Room എന്ന ഷോർട്ട്‌ ഫിലിം സ്ക്രിപ്റ്റ്‌ എഴുതി സംവിധാനം ചെയ്തു. ചിത്രം ജോൺ എബ്രഹാം ഇന്റർ നാഷണൽ ഷോർട്ട്‌ ഫിലിം ഫെസ്റ്റിവലിലേക്ക്‌ തിരഞ്ഞെടുത്തിരുന്നു. അനന്തപുരി ഷോർട്ട്‌ ഫിലിം ഫെസ്റ്റിവലിൽ എക്സലന്റ്‌ അവാർഡും ലഭിച്ചിട്ടുണ്ട്‌. ചിത്രം പ്രദർശ്ശനത്തിനായി തയാറെടുക്കുന്നു.

mail id  : sajitha saawariya@gmail.com
ഫേസ്ബുക്ക്  : https://www.facebook.com/saawariya97
ഫേസ്ബുക്ക് പേജ്   : https://www.facebook.com/sajithasaawariyaofficial
ഇൻസ്റ്റഗ്രാം  : https://www.instagram.com/sajitha_saawariyas_vlog
യൂ ട്യൂബ്‌ ചാനൽ  : http://www.youtube.com/c/SajithaSaawariyasVlog