ബി ടി അനിൽകുമാർ

BT Anilkumar

തിരുവനന്തപുരം ജില്ലയിലെ ചൊവ്വരയിൽ എഞ്ചിനീയറിംഗ് കോളേജിൽ ട്രേഡ് ഇൻസ്‌ട്രക്ടറായിരുന്ന (പരേതരായ) ടി. ബാലകൃഷ്ണന്റെയും ഡി.തങ്കത്തിന്റെയും രണ്ടാമത്തെ മകനായി ജനിച്ചു.

കാഞ്ഞിരംകുളം കെ.എൻ.എം ഗവണ്മെന്റ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ,ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു .പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റർ ബിരുദം നിയമത്തിൽ ബിരുദം... ഇഗ്‌നോയിൽ നിന്ന് ജേർണലിസത്തിലും മാസ്സ് കമ്മ്യൂണിക്കേഷനിലുമുള്ള പി ജി ഡിപ്ലോമയും നേടി....

കേരളകൗമുദിയിൽ ഫ്രീലാൻസ് ജേർണലിസ്റ്റ് ആയി പ്രവർത്തിച്ചു.ചെന്നൈയിലെ ആപ്റ്റ് ടി വി യിൽ സബ് എഡിറ്റർ ആയും,സിഫി .കോമിന് വേണ്ടിയും പ്രവർത്തിച്ചു . സൂര്യ ടി വി യിൽ സബ് എഡിറ്റർ,ജീവൻ ടി വിയിലും അമൃത ടി വിയിലും തിരുവനന്തപുരം ബ്യൂറോ ചീഫ്.. അമൃതയിൽ കോഴിക്കോട്, തിരുവനന്തപുരം മേഖലകളിൽ റീജിയണൽ ബ്യൂറോ ചീഫ് എന്നീ നിലകളിലുംജോലി ചെയ്തു...

പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറായി സർക്കാർ സർവീസിൽ പ്രവേശിച്ചു .കൾചറൽ ഡെവലപ്പ്മെന്റ് ഓഫീസർ ,സർക്കാർ മേഖലയിലെ ആദ്യ ഇന്റർനെറ്റ്‌ റേഡിയോയിൽ പ്രോഗ്രാം പ്രൊഡ്യൂസർ, ഭാഗ്യക്കുറി വകുപ്പിൽ പബ്ലിസിറ്റി ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചു .ഇപ്പോൾ പി ആർ ഡി യിൽ ഡെപ്യൂട്ടി ഡയറക്ടറായി ജോലി നോക്കുന്നു.....

ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണി, ദൂരദർശൻ എന്നിവിടങ്ങളിൽ നിരവധി പ്രോഗ്രാമുകൾ ചെയ്തു....യുവ കവികൾക്കുള്ള ഫൊക്കാനോ പുരസ്‌കാരം, മികച്ച ഗാനരചയിതാവിനുള്ള ഫിലിം ക്രിട്ടിക്സ് പുരസ്‌കാരം എന്നിവ ലഭിച്ചു.

രചന നിർവഹിച്ച "മിഡ്‌നെറ്റ് റൺ" എന്ന ചിത്രം നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട് .

കോളേജ് കാലത്ത് ക്യാമ്പസ്‌ തിയേറ്ററിൽ സജീവം. എസ്. ജനാർദ്ദനൻ, ജി ഏ ലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള കളിക്കൂട്ടം, നിയോഗം എന്നീ സംഘങ്ങളിൽ പ്രവർത്തിച്ചു . മഹേഷ്‌ പഞ്ചുവിന്റെ മുഖം നാടകത്തിൽ അഭിനേതാവായി സർവകലാശാല മത്സരങ്ങളിൽ പങ്കെടുത്തു. ഗിരീഷ് കർണാട് രചിച്ച്‌ അർജുൻ സജ്‌നാനി സംവിധാനം ചെയ്ത് ബാംഗ്ലൂറിലെ തീയേറ്റർ ഗ്രൂപ്പ് രാജ്യത്തെ പല വേദികളിൽ അവതരിപ്പിച്ച ദി ഫയർ ആൻഡ് ദി റെയിൻ എന്ന നാടകത്തിൽ അഭിനേതാവായി .

തിരുവനന്തപുരം എം ബി എസ് യൂത്ത് ക്വയറിന്റെ സ്ഥാപകാംഗം. ക്വയറിനായും വിവിധ സാംസ്‌കാരിക പരിപാടികൾക്കായും നിരവധി ഗാനങ്ങളെഴുതി. നിരവധി പരസ്യ ചിത്രങ്ങളും സംഗീത ആൽബങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. പുറത്തിറങ്ങാനുള്ളവയുൾപ്പെടെ ഏഴ് സിനിമകൾക്ക്  പാട്ടുകളെഴുതി.നാല് തിരക്കഥകൾ സിനിമയാവുന്നു...

മഞ്ജുഷയാണ് ഭാര്യ. 

മക്കൾ..... ആരോമൽ,അമൃത വർഷിണി.
സഹോദരൻ...ബി. ടി. സുനിൽകുമാർ..