ഉണ്ണി നായർ

Unni Nair

മലപ്പുറത്തെ കാൽപ്പന്തുകളിയുടെ കഥ പറഞ്ഞ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ സിനിമാഭിനയരംഗത്തേയ്ക്കെത്തിയ നടനാണ് മലപ്പുറം സ്വദേശിയായ ഉണ്ണി നായർ. ഒരൽപം കളരിയും യോഗയും നാൽക്കാലി കച്ചവടവുമൊക്കെയായി നാടു ചുറ്റുന്ന ഉണ്ണി നായരെ മലപ്പുറം വളാഞ്ചേരി അങ്ങാടിയിൽ നിന്നാണ് സംവിധായകൻ സക്കരിയ കണ്ടെടുത്തത്...സക്കരിയയുടെ ഒരു ഷോർട്ട് ഫിലിമിലായിരുന്നു ഉണ്ണി നായരുടെ ആദ്യാഭിനയം.തുടർന്ന് സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയയിൽ ഉണ്ണിനായർ എന്ന രസികൻ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടി. അതിനുശേഷം ഡാകിനിനാൽപ്പത്തിയൊന്ന് എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ പരമ്പരകളിലും ഉണ്ണി നായർ അഭിനയിക്കുന്നുണ്ട്.