സൂര്യ രാജേഷ്

Soorya Rajesh

കൊല്ലം വള്ളിക്കീഴ് സ്വദേശിയായ സൂര്യ രാജേഷ്. പ്രാഥമിക വിദ്യാഭ്യാസം കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് ഹൈസ്‌കൂളിലും വള്ളിക്കീഴ് ഗവൺമെന്റ് എച്ച് എസ് എസിലുമായിരുന്നു. തുടർന്ന് വള്ളിയൂർ പി ഇ ടി എൻജിനിയറിംഗ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിടെക്കും, ഈറോഡ് എസ് ഇ ടി കോളേജിൽ നിന്നും എം ടെക്കും നേടി. സ്‌കൂൾകലോത്സവങ്ങളിൽ സൂര്യക്ക് നൃത്തത്തിൽ നിറയെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കാവനാട് ലോക്‌ഫോർഡ് സ്‌കൂളിൽ അധ്യാപികയായി ചേർന്നെങ്കിലും പിന്നീട് ജോലി ഉപേക്ഷിച്ചു. അച്ഛൻ ബിസിനസുകാരനായ സുരേന്ദ്രൻ പിള്ള. അമ്മ രാജലക്ഷ്മി. ഭർത്താവ് രാജേഷ് രവീന്ദ്രൻ സ്വകാര്യ ടെലികോം കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. മകൻ സൂര്യനാരായണൻ. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണനെ നായകനാക്കി നവാഗതനായ അവിര.പി.വർഗ്ഗീസ് സംവിധാനം ചെയ്ത ചിത്രമായ '' താമരക്കുന്നിലെ ഭദ്രപുരാണം ' എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചുകൊണ്ട് ചലച്ചിത്രലോകത്തേയ്ക്ക് കടന്നു. ടെലിവിഷൻ സീരിയലുകളിൽ സജീവമാണ് സൂര്യ രാജേഷ്

Surya Rajesh