വി സി ഹാരിസ്

V C Harris
Date of Death: 
തിങ്കൾ, 9 October, 2017
ഹാരിസ് വി.സി
VC Harris
വി.സി.ഹാരീസ്

മയ്യഴിയിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം മയ്യഴിയിലെ ജവഹർലാൽ നെഹ്രു ഹൈസ്കൂളിൽ. കണ്ണൂർ എസ്.എൻ കോളേജിലും കേരള സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമായി പഠനം. ഫറൂക്ക് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ലൿചററായി ജോലിചെയ്തിരുന്നു. കോട്ടയത്തെ മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനായി. ഇപ്പോൾ സ്‌കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയരക്ടര്‍ സ്ഥാനത്ത്  സേവനം നോക്കുന്നു ഷേക്സ്പിയറുടെ മലയാളം പതിപ്പ് ‘മധ്യവേനൽക്കിനാവിൽ‘ മഹാത്മാഗാന്ധി സർവകലാശാലയിലെ വിദ്ധ്യാത്ഥികൾക്കൊപ്പം അദ്ദേഹവും ഉണ്ടായിരുന്നു, അഭിനയിക്കാൻ. പിന്നൊന്ന് ഡ്രാക്കുളയായി വന്നതാണ്. സാമുവൽ ബെക്കറ്റിന്റെ കൃതി, ‘ക്രാപ്സ് ലാസ്റ്റ് ടേയ്പ്‘ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും, ക്രാപ്പായി വേഷമിട്ടുകൊണ്ട് ആ ഏകാംഗ (ഒറ്റയാൾ) നാടകത്തെ സംവിധാനം ചെയ്ത് അരങ്ങിലെത്തിക്കുകയും ചെയ്തു ഹാരീസ്. കമലാദാസിന്റെ ചന്ദനമരങ്ങൾ, മേതിലിന്റെ ആൽഫ്രെഡ് ഹിച്ച് കോക്കിന്റെ പ്രേമഗാനം, പി ടി നരേന്ദ്രനാഥിന്റെ നമ്പൂരിച്ചനും ദിവ്യമന്ത്രവും, നരേന്ദ്രപ്രസാദിന്റെ സൗപർണിക, പി ബാലചന്ദ്രന്റെ പാവം ഉസ്മാൻ, തുടങ്ങിയ ഇംഗ്ലീഷിലേയ്ക്കാക്കിയത് ഹാരിസാണ്. ‘ ഡി സി ബുക്സ് നവ സിദ്ധാന്തങ്ങൾ പുറത്തിറക്കുമ്പോൾ എഡിറ്റർമാരിൽ ഒരാളായിരുന്നു ഹാരിസ്. ‘എഴുത്തും വായനയും‘ സാഹിത്യ നിരൂപണഗ്രന്ഥവും. വേറെയുമുണ്ട് സമാഹരിക്കാത്ത നിരവധി ലേഖനങ്ങൾ. ഇംഗ്ലീഷിലും മലയാളത്തിലും. കേരളത്തിന്റെ വൈജ്ഞാനിക/സൈദ്ധാന്തികമണ്ഡലത്തെ പുതുക്കിപ്പണിയുന്നതില്‍ ഴാക് ദറിദ എന്ന ഫ്രഞ്ച് സൈദ്ധാന്തികന്റെ ചിന്തകള്‍ വഹിച്ച പങ്കു ചെറുതല്ല. ഒരു പക്ഷേ ദറിദയെ കേരളസമൂഹത്തിനു സാര്‍ത്ഥകമായി പരിചയപ്പെടുത്തിക്കൊടുത്ത വ്യക്തിയാണ് വി.സി.ഹാരിസ്. അതുകൊണ്ടാവണം സൗഹൃദവൃന്ദങ്ങളില്‍ അദ്ദേഹം 'കേരള ദറിദ' എന്നു വിശേഷിക്കപ്പെടുന്നത് ബ്രിസ്‌ബെയിന്‍ ചലച്ചിത്രമേളയില്‍ മലയാളം സിനിമകളുടെ ക്യൂറേറ്ററായും പങ്കെടുത്തിരുന്നു ഇദ്ദേഹം സാഹിത്യനിരൂപകനും ചലച്ചിത്രനിരൂപകനും സർവ്വകലാശാല അദ്ധ്യാപകനുമാണ്  വി.സി,ഹാരിസ്. മലയാളത്തിൽ ഉത്തരാധുനികതയെക്കുറിച്ചുനടന്ന സംവാദങ്ങളിൽ ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ചിട്ടുമുണ്ട് ഇദ്ദേഹം. ടി.കെ.രാജീവ് കുമാറിന്റെ ജലമര്‍മ്മരം , സുമാ ജോസ്സണ്‍ സംവിധാനം ചെയ്ത സാരി ,ജി.എസ്.വിജയൻ സംവിധാനം ചെയ്ത കവര്‍ സ്റ്റോറി , ശിവപ്രസാദ് സംവിധാനം ചെയ്ത സ്ഥലം ,എബി വര്‍ഗീസ് സംവിധാനം ചെയ്ത മണ്‍സൂണ്‍ മാംഗോസ്,സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത് സഖാവ് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.