ഗിരീഷ് എ ഡി

Gireesh AD

ദിനേശന്റെയും (റിട്ടയേഡ് എയർപോർട്ട് അതോരിറ്റി ഉദ്യോഗസ്ഥൻ) ഗീതയുടെയും മകനായി ആലുവയിൽ ജനിച്ചു. കൂട്ടിക്കൽ സെന്റ് സെബാസ്റ്റ്യൻ  എച്ച് എസ് എസിലായിരുന്നു ഗിരീഷിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രൊണിക്സ് എഞ്ചിനീയറിംഗിൽ ബിരുദം നേടി.

2018 -ൽ അള്ള് രാമേന്ദ്രൻ എന്ന സിനിമയുടെ തിരക്കഥാരചനയിൽ പങ്കാളിയായിക്കൊണ്ടാണ് ഗിരീഷ് സിനിമാരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം മൂക്കുത്തി എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തു, മൂക്കുത്തിയാണ് തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമ സംവിധാനം ചെയ്യാനുള്ള അവസരം ഗിരീഷിന് നേടിക്കൊടുത്തത്. തണ്ണീർമത്തൻ ദിനങ്ങളുടെ തിരക്കഥ രചനയിൽ ഗിരീഷ് പങ്കാളിയാവുകയും ചെയ്തു. അതിനുശേഷം സൂപ്പർ ശരണ്യ എന്ന ചിത്രം കഥ,തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്തു.

ബാങ്ക് ഉദ്യോഗസ്ഥയായ ചിപ്പി വിശ്വനാണ് ഗിരീഷിന്റെ ഭാര്യ.

ഗിരീഷ് എ ഡി Facebook