ആര്യൻ കൃഷ്ണ മേനോൻ

Aryan Krishna Menon

1986 ഒക്റ്റോബർ 26 ന് എം എസ് ഗിരിജാവല്ലഭന്റെയും ടി കെ രമണിയുടെയും മകനായി തൃശ്ശൂരിൽ ജനിച്ചു. പുതുക്കാട് പ്രജോതി നികേതൻ കോളേജിൽ നിന്നുമാണ് ആര്യൻ ഇലക്റ്റ്രൊണിക്സിൽ ബിരുദം നേടിയത്. ജേർണലിസത്തിൽ എം എ കഴിഞ്ഞതിനുശേഷം ക്ലബ് എഫ് എമ്മിൽ റേഡിയോ ജോക്കിയായിട്ടായിരുന്നു ആര്യൻ കൃഷ്ണമേനോന്റെ കലാജീവിതത്തിന്റെ തുടക്കം. മമ്മൂട്ടിയും സംവിധായകനും നടനുമായ ലാലുമായും ആര്യൻ നടത്തിയ ഒരു അഭിമുഖ സംഭാഷണമാണ് ആര്യന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ആര്യന്റെ സിനിമയോടുള്ള താത്പര്യം മനസ്സിലാക്കിയ ലാൽ താൻ സംവിധാനവും നിർമ്മാണവും ചെയ്യുന്ന സിനിമയായ ടൂർണ്ണമെന്റ് ൽ ആര്യന് ഒരു റോൾ കൊടുത്തു. ടൂർണമെന്റിലൂടെ ആര്യൻ സിനിമയിൽ തുടക്കം കുറിച്ചു.

അതിനുശേഷം 2012 ൽ പ്രണയം എന്ന സിനിമയിൽ ആര്യൻ അഭിനയിച്ചു. തുടർന്ന് ദി ഗ്രേറ്റ് ഫാദർകൂദാശകിംഗ് ഫിഷ്  എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു. തിയ്യേറ്റർ ആർട്ടിസ്റ്റ് കൂടിയായ ആര്യൻ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആര്യൻ കൃഷ്ണ മേനോൻ സംവിധാനം ചെയ്ത "Burn My Body" എന്ന ഷോർട്ട്ഫിലിം നിരുപക പ്രശംസനേടിയിരുന്നു. ഏറ്റവും കൂടുതൽ ജനങ്ങൾ കണ്ട മലയാളം ഷോർട്ട് ഫിലിമുകളിൽ ഒന്നാണ് ബേൺ മൈ ബോഡി.

ആര്യൻ കൃഷ്ണ മേനോന്റെ ഭാര്യ ഇംഗ്ലീഷ് കവയത്രിയായ സൗമ്യ വിദ്യാധർ. മൂന്ന് മക്കൾ സന, പീലി, കനി.

ആര്യൻ Facebook